Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsമലപ്പുറം പരാമർശം...

മലപ്പുറം പരാമർശം : തെറ്റായി വ്യാഖ്യാനിച്ചതെന്ന് വിശദീകരണം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പത്രത്തിന്റെ എഡിറ്റര്‍ക്ക് കത്ത് നൽകി.പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും വിവാദങ്ങൾക്ക് ഇടയാക്കിയെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഈ വിഷയങ്ങളില്‍ വന്ന പ്രസ്താവന മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ലെന്നും കത്തില്‍ അറിയിച്ചു.

ഒരു ദേശമോ പ്രദേശമോ അഭിമുഖത്തില്‍ ദേശവിരുദ്ധമെന്ന രീതിയില്‍ പരാമര്‍ശച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ വ്യാപകമായി പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോട്ടോർ വാഹനവകുപ്പ് യോഗം ചേരുന്നു

തിരുവല്ല : തിരുവല്ല താലൂക്കിലെ ഗ്രാമീണരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നിലവിൽ കെ എസ് ആർ ടി സി ബസുകളോ,സ്വകാര്യ ബസുകളോ ഇല്ലാത്ത ബസ് റൂട്ടുകൾ പുതിയതായി തുടങ്ങുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജനപ്രതിനിധികളുടെയും...

പക്ഷിപ്പനി :  കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മീഷണറുടെ  നേതൃത്വത്തിൽ യോഗം കൂടി

ആലപ്പുഴ: പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മീഷണറുടെ   നേതൃത്വത്തിൽ  ഓൺലൈനായി യോഗം കൂടി . അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി നേരിടുന്നതിന് കേരളത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിനും പക്ഷിപ്പനി നിയന്ത്രണത്തിനും...
- Advertisment -

Most Popular

- Advertisement -