Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsസ്ത്രീധന പീഡനം...

സ്ത്രീധന പീഡനം : നാ​ഗർകോവിലിൽ കോളജ് അധ്യാപികയായ മലയാളി യുവതി ജീവനൊടുക്കി

നാഗർകോവിൽ : നാഗർകോവിലിൽ സ്ത്രീധന പീഡനം മൂലം കോളജ് അധ്യാപികയായ മലയാളി യുവതി ജീവനൊടുക്കി.കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതി(25)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു.6 മാസം മുൻപായിരുന്നു തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത് .

സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നു. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ‌‍കോയമ്പത്തൂരിൽ സ്ഥിരതാമസമായ ശ്രുതിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എറണാകുളം ജംങ്ഷന്‍ യാര്‍ഡില്‍ പണികൾ നടക്കുന്നതിനാല്‍ ട്രെയിന്‍  നിയന്ത്രണം

തിരുവനന്തപുരം: എറണാകുളം ജംങ്ഷന്‍ യാര്‍ഡില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) ഒന്‍പതിനും 11...

ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പാഴ്സൽ ലേബൽ ബോധവൽക്കരണ വീഡിയോ പ്രകാശനം

ആലപ്പുഴ : ജില്ല ഫുഡ് സേഫ്റ്റി ഡിപ്പാർട്മെൻ്റിൻ്റെ നേതൃത്വത്തിൽ പാഴ്സൽ ഭക്ഷണത്തിൽ നിന്നുള്ള ഭക്ഷ്യ വിഷബാധ ഒഴിവാക്കാൻ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി തയ്യാറാക്കിയ വീഡിയോയുടെ സ്വിച്ച് ഓൺ കർമ്മം  ജില്ല കളക്ടർ അലക്സ്...
- Advertisment -

Most Popular

- Advertisement -