Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiനെടുമ്പാശേരിയിൽ നിന്നും...

നെടുമ്പാശേരിയിൽ നിന്നും ബഹ്റൈനിലേക്ക് പറന്നുയർന്ന വിമാനം അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. രാവിലെ 10.45 ന് നെടുമ്പാശേരിയിൽ നിന്നും ബഹ്റൈനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത് .ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ കണ്ടതിനെ തുടർന്നാണ് വിമാനം നിലത്തിറക്കാൻ അധികൃതർ നിർദേശിച്ചത്.12.30ഓടെയാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത് .

104 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അരമണിക്കൂറോളം വിമാനത്താവളത്തിനു ചുറ്റും പറന്ന് ഇന്ധനം ചോർത്തി കള‍ഞ്ഞശേഷമായിരുന്നു ലാൻഡിങ്. വിമാനത്തിൽ വിദഗ്ദ്ധ സംഘം പരിശോധന നടത്തുകയാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലാപ്രോസ്കോപ്പി വഴി അപൂർവ ശസ്ത്രക്രിയ

അടൂർ : ലൈഫ് ലൈൻ ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്പറോസ്കോപ്പി വിഭാഗം വളരെ അപൂർവമായ സുപ്പീരിയർ ലമ്പാർ ഹെർണിയയുടെ ചികിൽസ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ  കൊല്ലം അയിരൂർ സ്വദേശിയായ മധ്യവയസ്കനിൽ വിജയകരമായി പൂർത്തീകരിച്ചു. ഗ്രിൻഫെൽറ്റ് ...

പി.സി. ജോർജിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

കോട്ടയം : ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ അറസ്റ്റ് തടഞ്ഞ് കോട്ടയം ജില്ല സെഷൻസ് കോടതി. ഈ മാസം 18 ന് മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാകും...
- Advertisment -

Most Popular

- Advertisement -