Monday, August 17, 2026
No menu items!

subscribe-youtube-channel

Homeലോകമെമ്പാടുമുള്ള ക്രൈസ്തവർ...

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു

പത്തനംതിട്ട: സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനമാണ് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷം കൂടിയാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും.

പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും ബന്ധങ്ങള്‍ പുതുക്കിയും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ഈ ദിനം. ക്രിസ്മസ് ദിനത്തില്‍ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും, പാതിര കുര്‍ബാനയും നടന്നു. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോകാരോഗ്യ സംഘടനയിൽ നിന്നും പാരീസ് കരാറിൽ നിന്നും അമേരിക്ക പിന്മാറുന്നു

വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ സുപ്രധാന ഉത്തരവുകളുമായി ഡോണള്‍ഡ് ട്രംപ്.ലോകാരോഗ്യ സംഘടനയിൽ നിന്നും കാലാവസ്ഥ സംരക്ഷണത്തിനുള്ള പാരീസ് കരാറിൽ നിന്നും അമേരിക്ക പിന്മാറും. ഇതു സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ലോകാരോ​ഗ്യ...

ശബരിമല തീർഥാടക വാഹനം വളവിൽ അപകടത്തിൽപ്പെട്ടു : അഞ്ചുപേർക്ക് പരിക്ക്

കോട്ടയം : എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ടു.തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേർക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല .പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് ക്രാഷ്...
- Advertisment -

Most Popular

- Advertisement -