Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsപുതുവത്സര വിപണി...

പുതുവത്സര വിപണി : കർശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം : പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്രിസ്തുമസ് – പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി 252 സ്പെഷ്യൽ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 2861 പരിശോധനകളാണ് പൂർത്തിയാക്കി. മാനദണ്ഡങ്ങൾ പാലിക്കാത്ത 49 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 343 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി.

കേക്ക്, വൈൻ, മറ്റുള്ള ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ കേക്ക്, കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ അസംസ്‌കൃത വസ്തുക്കൾ ആൽക്കഹോളിക് ബിവറേജ്, ഐസ്‌ക്രീം, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി.
മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളും പരിശോധിച്ചു. പരിശോധനകൾ കർശനമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വംശീയവിദ്വേഷം : യുകെയിൽ ഇന്ത്യൻ വംശജയെ ബലാത്സംഗം ചെയ്തു

ലണ്ടൻ : യുകെയിലെ വെസ്റ്റ് മിഡ്‌ലാൻഡിൽ 20 കാരിയായ ഇന്ത്യൻ വംശജ ബലാത്സംഗത്തിനരയായി.ശനിയാഴ്ചയാണ് സംഭവം .ബ്രിട്ടീഷ് പൗരനായ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.വംശീയ വിദ്വേഷം മൂലമുള്ള ആക്രമണമാണെന്ന് പൊലീസ് പറഞ്ഞു.പഞ്ചാബ് സ്വ​ദേശിനിയാണ്...

തിരുവല്ല-  മാങ്കുളം ബസ് സർവീസ് ആരംഭിച്ചു

തിരുവല്ല: തിരുവല്ല-  മാങ്കുളം കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചു. 2016ൽ തുടങ്ങിയ സർവീസ്  കോവിഡ് കാലത്ത് നിർത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ്  തിരുവല്ല - മാങ്കുളം ടൗൺ ടൗൺ...
- Advertisment -

Most Popular

- Advertisement -