Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeAgricultureഅങ്ങാടി പഞ്ചായത്തിലെ...

അങ്ങാടി പഞ്ചായത്തിലെ കർഷകർ പുതിയ കാർഷിക രീതിയിലേക്ക്

റാന്നി : അങ്ങാടി പഞ്ചായത്തിലെ കർഷകർ പുതിയ കാർഷിക രീതിയിലേക്ക് ചുവട് വയ്ക്കുന്നു.കാട്ടുപന്നികളുടെ ശല്യത്തിൽ നിന്ന് രക്ഷ നേടുന്നതിന് ഇഞ്ചി, മഞ്ഞൾ കൃഷിയിലേക്കാണ് ഇവിടുത്തെ കർഷകർ തിരിഞ്ഞത്.

വിളകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുറെജി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു.

കാട്ടുപന്നികളുടെ ശല്യം കാരണം ഈ പ്രദേശത്തെ കർഷകർ കപ്പ, കാച്ചിൽ, ചേന, ചേമ്പ് എന്നിവ കൃഷി ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നു.  കാട്ടു പന്നികൾക്ക് പുറമെ കുരങ്ങുകളും കാടിറങ്ങിയതോടെയാണ് കിഴങ്ങ് വർഗ കൃഷിയിൽ നിന്ന് കർഷകർ പിന്തിരിഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി : രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കെപിസിസി ആസ്ഥാനത്ത് ചേരുന്ന നിർണ്ണായകമായ നിയമസഭാ കക്ഷി യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.രാവിലെ...

മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം

തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭാ പ്രതിനിധി മണ്ഡലത്തിന്റെ മൂന്നാം ദിവസത്തെ യോഗം  കുർബ്ബാന ശുശ്രൂഷയോടെ ആരംഭിച്ചു. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ കുർബ്ബാനയ്ക്കു നേതൃത്വം നൽകി. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ്...
- Advertisment -

Most Popular

- Advertisement -