Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഅടപ്പ് തൊണ്ടയിൽ...

അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ട് മാസമുള്ള കുഞ്ഞുമരിച്ചു : ദുരൂഹതയെന്ന് പിതാവ്

കോഴിക്കോട് : അടപ്പ് തൊണ്ടയിൽകുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞുമരിച്ചു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുഞ്ഞിന്റെ പിതാവ് രംഗത്തെത്തി.പൊക്കുന്ന് സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. കുഞ്ഞിനെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് കുഞ്ഞിന് പരിക്കേറ്റിരുന്നതായും പിതാവ് പറയുന്നു.

രണ്ടു വർഷം മുൻപ് 14 ദിവസം പ്രായമുള്ള ആദ്യത്തെ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു.രണ്ടു കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വച്ചാണ്. പിതാവിന്റെ പരാതിയിൽ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാറിനു മുകളിൽ മരം വീണു ഒരാൾ മരിച്ചു

ഇടുക്കി: ശക്തമായ മഴയിൽ മരം വാഹനങ്ങൾക്ക് മുകളിലേക്ക് വീണ് ഒരാൾക്ക് ദാരുണാന്ത്യം.കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലാണ് അപകടം നടന്നത്.കാറിനും കെഎസ്ആർടിസി ബസിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് സംഭവം. കാര്‍ യാത്രികനായ രാജകുമാരി...

ജീവിതം വിശ്വാസ യാത്രയാണ്  –  ബിഷപ്പ് തോമസ് സാമുവൽ

തിരുവല്ല : ക്രൈസ്തവർക്ക് പ്രപഞ്ചത്തിലെ ജീവിതം വിശ്വാസ യാത്രയാണെന്നും പ്രതിസന്ധികളാകുന്ന കൊടുങ്കാറ്റിൽ ക്രിസ്തു സാന്നിധ്യബോധം ധൈര്യം പകരുമെന്നും ബിഷപ്പ് തോമസ് സാമുവൽ പറഞ്ഞു. വൈ.എം.സി.എ അഖില ലോക പ്രാർത്ഥനാവാരം സബ് - റീജൺ...
- Advertisment -

Most Popular

- Advertisement -