Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ഷിബില...

കോഴിക്കോട് ഷിബില കൊലപാതകം : പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരണം

കോഴിക്കോട് : കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകത്തിൽ ആക്രമണസമയത്ത് പ്രതി യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരണം. സ്വബോധത്തോടെയാണ് പ്രതി കുറ്റത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.യാസറിന്റെ നിരന്തരമായ ലഹരി ഉപയോഗവും പീഡനവും മൂലം സഹികെട്ടാണ് ഷിബില ഒരു മാസം മുന്‍പ് ഈങ്ങാപ്പുഴ കക്കാട്ടെ സ്വന്തംവീട്ടിലേക്ക് മടങ്ങിയെത്തിയത്.

ഇന്നലെ രാത്രി 7.10ന് ഷിബിലയുടെ വീട്ടിലെത്തിയ പ്രതി കൈയില്‍ക്കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ഭാര്യയെ കുത്തിയത് . ഇതു തടയാൻ ശ്രമിച്ചപ്പോൾ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും കുത്തേറ്റു. ഇതിൽ അബ്ദുറഹ്മാന്റെ പരിക്ക് ഗുരുതരമാണ്‌ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗ്യാസ് ക്ഷാമം മാറി, ചായവില മാത്രം കുറയുന്നില്ല: ക്ഷാമകാലത്ത് കൂട്ടിയ വില ഇപ്പോഴും തുടരുന്നു

പത്തനംതിട്ട: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാചകവാതക സിലിണ്ടറുകൾക്ക് രൂക്ഷമായ ക്ഷാമം നേരിട്ടപ്പോൾ ഹോട്ടലുകളും ചായക്കടകളും ഭക്ഷണവില വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഗ്യാസ് ലഭ്യത സാധാരണ നിലയിലേക്ക് എത്തിയിട്ടും അന്ന് കൂട്ടിയ വില കുറയ്ക്കാൻ പല...

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അര്‍ജുന്‍ ആയങ്കി പൊലീസ് പിടിയിൽ

കണ്ണൂര്‍: നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ണൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകയുടെ വീട്ടിൽ ഒളിവിലിരിക്കുകയായിരുന്ന അര്‍ജുന്‍ പുലർച്ചെ രണ്ട് മണിയോടെയാണ് പിടിയിലായത്. ജാമ്യത്തിലിറങ്ങിയ ശേഷം...
- Advertisment -

Most Popular

- Advertisement -