Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശസ്ഥാപനങ്ങള്‍ തെരുവ്...

തദ്ദേശസ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പാക്കണം : മാത്യു ടി തോമസ് എംഎല്‍എ

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ  പരിപാലനം ഉറപ്പുവരുത്തണമെന്ന്  അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം.

തിരുവല്ല ബൈപാസിലെ തകരാറുള്ള സൗരോര്‍ജ വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം. കുറ്റൂര്‍ വില്ലേജ് ഓഫീസ് നിര്‍മാണം വേഗത്തിലാക്കാന്‍ എംഎല്‍എ, കലക്ടര്‍, പൊതുമരാമത്ത് -റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തും. നിരണം പഞ്ചായത്തിലെ ജനസേവാ റോഡ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്നും എംഎല്‍എ പറഞ്ഞു.

പഴകുളം-കുരമ്പാല റോഡില്‍ കനാല്‍ പാലത്തിന്റെ വശങ്ങള്‍ ഇടിഞ്ഞ് അപകടാവസ്ഥയിലായത് ഉടന്‍ പരിഹരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും നിര്‍ദ്ദേശിച്ചു.

തിരുവല്ലയില്‍ അതിദാരിദ്ര വിഭാഗത്തിലുള്ള 15 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിന് 42 സെന്റ് ഭൂമി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്   അധ്യക്ഷനായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ്. മായ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണപ്പാളി അപഹരണക്കേസ് :  ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമിയും കെട്ടിടങ്ങളും

തിരുവനന്തപുരം: ശബരിമല അപഹരണക്കേസിൽ  പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ  കോടികളുടെ  ഭൂമിയും കെട്ടിടങ്ങളും വാങ്ങി കൂട്ടിയെന്ന് എസ്ഐടി കണ്ടെത്തി. ഇതുസംബന്ധിച്ച രേഖകളും എസ്ഐടി പിടിച്ചെടുത്തു. ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമാണ്...

തോമസ് സി  ഉമ്മന്  ആയിരങ്ങളുടെ അന്ത്യാഞ്ജലി

തിരുവല്ല : കുവൈറ്റിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ തോമസ് സി  ഉമ്മന് (ജോബി - 37) ആയിരങ്ങളുടെ അന്ത്യാഞ്ജലി. മേപ്രാൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന...
- Advertisment -

Most Popular

- Advertisement -