Thursday, June 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiപഹൽഗാം ഭീകരാക്രമണം...

പഹൽഗാം ഭീകരാക്രമണം : ഐഎസ്ഐയും ലഷ്കർ- ഇ- തൊയിബയും നടത്തിയ ​ഗൂഢാലോചനയെന്ന് എൻ ഐ എ

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണം ഐഎസ്ഐയും ലഷ്കർ- ഇ- തൊയിബയും നടത്തിയ ​ഗൂഢാലോചനയെന്ന് എൻ ഐ എ റിപ്പോർട്ട്. ഐ‌എസ്‌ഐയുടെ നിർദ്ദേശപ്രകാരം ലഷ്‌കർ-ഇ-തൊയ്ബ ആസ്ഥാനത്ത് വെച്ചാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്.പഹല്‍ഗാം ആക്രമണത്തില്‍ മുഖ്യപങ്കുവഹിച്ചതായി കണ്ടെത്തിയ ഹാഷ്മി മൂസ , അലി ഭായി എന്നീ ഭീകരര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണത്തിന് ഒരാഴ്ച മുന്‍പ് ഭീകരര്‍ പഹല്‍ഗാമിലെത്തിയെന്നാണ് എന്‍ഐഎയുടെ നിഗമനം.  ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നതായും എന്‍ഐഎ പറയുന്നു.ഓവർ ഗ്രൗണ്ട് വർക്കേഴ്സ് എന്ന ശൃംഖലയുടെ സഹായത്തോടെയാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നത്. ഭീകരാക്രമണത്തിനടുത്ത ദിവസങ്ങളില്‍ ബൈസരണ്‍ പ്രദേശത്ത് സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗം വര്‍ധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

എൻ‌ഐ‌എയും സുരക്ഷാ ഏജൻസികളും ചേർന്ന് ഇതുവരെ 2,800-ലധികം പേരെ ചോദ്യം ചെയ്തു. 150-ലധികം പേരാണ് കസ്റ്റഡിയിലുള്ളത്.കുപ്‌വാര, പുല്‍വാമ, അനന്ത്‌നാഗ്, ബാരാമുള്ള ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ തിരച്ചില്‍ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 33 (അര്‍ത്തുങ്കല്‍ ഗേറ്റ്) ജനുവരി ആറിന് രാവിലെ എട്ട് മണി മുതല്‍ ജനുവരി ഒമ്പതിന് വൈകിട്ട് ആറ് മണി...

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷം:  കേരള ഹൗസില്‍  കണ്‍ട്രോള്‍ റൂം തുറന്നു

ന്യൂഡല്‍ഹി : ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷ മേഖലയിലുള്ള മലയാളികള്‍ക്കായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് കേരളം. 011-23747079, 011-23742320, +91-9310443880 എന്നീ കണ്‍ട്രോള്‍...
- Advertisment -

Most Popular

- Advertisement -