Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaലോക്സഭാ തിരഞ്ഞെടുപ്പ്...

ലോക്സഭാ തിരഞ്ഞെടുപ്പ് : എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ 450 ലിറ്റർ കോട പിടി കൂടി

ആലപ്പുഴ: തിരഞ്ഞെടുപ്പിനു മുന്നോടിയായി എക്സൈസ് ഇൻ്റലിജൻസും, ചേർത്തല സർക്കിൾ പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തൈക്കാട്ടുശ്ശേരി ഭാഗത്ത് നിന്നും ചാരായം വാറ്റുവാൻ പാകമായ 450 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രവീൺ പ്രകാശൻ, മേക്കര വെളി എന്നയാളെ പ്രതിയാക്കി കേസ്സെടുത്തു.

അസി എക്സൈസ് ഇൻസ്പെക്ടർ സി വി വേണുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ അസി എക്സൈസ് ഇൻസ്പെക്ടർ റോയി ജേക്കബ്ബ്, ചേർത്തല സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫിസർ പി റ്റി ഷാജി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അനി ലാൽ പി, സിവിൽ എക്സൈസ് ഓഫിസർമാരായ സാജൻ ജോസഫ്, മഹേഷ് K U വനിത സിവിൽ എക്സൈസ് ഓഫീസർ S ശാരിക, എക്സൈസ് ഡ്രൈവർ രജിത്ത് കുമാർ R എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ചേർത്തല താലൂക്കിലെ അനധീകൃത മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും രഹസ്യവിവരം 9400069483 , 0478-2813 126 എന്ന നമ്പരിൽ നൽകാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ പീഡന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നും കോവളത്തുവച്ച് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. എല്‍ദോസിനെ...

അങ്കമാലിയിൽ ​ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത്‌ പോലീസുകാർ

കൊച്ചി : അങ്കമാലിയിൽ ​ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത്‌ ഡിവൈഎസ്പി ഉൾപ്പെടെ ഉള്ള പോലീസുകാർ. ​ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ഡിവൈഎസ്പിയും പൊലീസുകാരും എത്തിയത്.ഈ സമയം...
- Advertisment -

Most Popular

- Advertisement -