Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsAdoorജ്യോതിഷാലയത്തിന് നേരെ...

ജ്യോതിഷാലയത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാളെ  പൊലീസ് അറസ്റ്റ് ചെയ്തു

അടൂർ: മദ്യലഹരിയിൽ ജ്യോതിഷാലയത്തിന് നേരെ ആക്രമണം നടത്തുകയും നടത്തിപ്പുകാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് തട്ടാരുപടി ചേലക്കാപറമ്പിൽ അജീഷിനെ (47) ആണ് പിടികൂടിയത്. തട്ടാരുപടിയിലെ വിഷ്ണു മായാസേവാ മഠം എന്ന ജ്യോതിഷാലയത്തിന് നേരെയാണ് ചൊവ്വാഴ്ച വൈകിട്ട് ആക്രമണമുണ്ടായത്. ബോർഡ് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതി എത്തിയതെന്ന് പൊലീസ് പറഞ്ഞു

വാക്കുതർക്കത്തിന് ഒടുവിൽ ജ്യോതിഷാലയം ഉടമ ശ്യാംലാൽ(45), ഭാര്യ സ്മിത, മകൾ ആരതി എന്നിവരെ മർദിക്കുകയായിരുന്നു. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് ശ്യാംലാലിന്റെ തലയിൽ 8 തുന്നൽ ഇടേണ്ടി വന്നു. പരുക്കേറ്റ ശ്യാംലാലിന്റെ ഭാര്യയേയും മകളെയും അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തിരഞ്ഞെടുപ്പ് :  ഇടതുമുന്നണിയുടെ നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, ഇടതുമുന്നണിയുടെ നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് 3 മണിക്ക് എകെജി സെന്ററിൽ ചേരുന്ന യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച...

ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ ഭർത്താവായ പ്രതിയെ  പൊലീസ് പിടികൂടി

പന്തളം : സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ ഭർത്താവായ പ്രതിയെ 20 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കുരമ്പാല പൂഴിക്കാട് ചാങ്ങ മംഗലത്ത്...
- Advertisment -

Most Popular

- Advertisement -