Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsചക്കുളത്തുകാവിൽ നവരാത്രി...

ചക്കുളത്തുകാവിൽ നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 20 ന് ആരംഭിക്കും

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ നവരാത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം സെപ്റ്റംബർ  20 ന് ആരംഭിച്ച് ഒക്ടോബർ  2 ന് സമാപിക്കും. സെപ്റ്റംബർ 20 ന് രാവിലെ 9 മണിക്ക് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ക്ഷേത്ര മുഖ്യകാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ചക്കുളത്തമ്മ നൃത്ത സംഗീതോത്സവ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.

സംഗീതാരാധനക്ക് പുറമെ ഭരതനാട്യം, ഡാൻസ്, കഥകളി, തിരുവാതിര ഓട്ടൻതുള്ളൽ, ചാക്യർകൂത്ത്, പാഠകം, കുച്ചുപ്പുടി, ഉപകരണ സംഗീതം, തുടങ്ങി ക്ഷേത്ര കലാരൂപങ്ങൾ അരങ്ങേറും. എല്ലാ ദിവസവും വൈകുന്നേരം കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള പ്രഗത്ഭ സംഗീതഞ്ജരുടെ സംഗീതാരാധന നടക്കും. ദീപാരാധനക്ക് ശേഷം നൃത്ത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്ന എല്ലാ പ്രതിഭകൾക്കും ചക്കുളത്തുകാവ് ട്രസ്റ്റ് വക സർട്ടിഫിക്കറ്റും നൽകുന്നതാണെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.

സംഗീതാർച്ചനയിലും നൃത്ത പരിപാടിയിലും മറ്റ് ക്ഷേത്ര കലകളിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്ഷേത്ര  ഓഫീസുമായി നേരിട്ടോ ഫോൺ മുഖേനയോ വാട്സ്സ് അപ്പ് വഴി ബന്ധപ്പെട്ട് പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ജൂലൈ 1 മുതൽ ആഗസ്റ്റ് 25 വരെ മാത്രമാണ് രജിസ്ട്രേഷൻ. ഫോൺ നമ്പർ: 0477-2213550, 9188311000, 7012994843

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കും. മണ്ണെണ്ണ ‌വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍...

Kerala Lotteries Results 09-10-2024  : Thiruvonam Bumper BR-99

1st Prize Rs.25,00,00,000/- TG 434222 (WAYANADU) Consolation Prize Rs.5,00,000/- TA 434222 TB 434222 TC 434222 TD 434222 TE 434222 TH 434222 TJ 434222 TK 434222 TL 434222 2nd...
- Advertisment -

Most Popular

- Advertisement -