Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruബെംഗളൂരുവിൽ വൻ...

ബെംഗളൂരുവിൽ വൻ ചിട്ടി തട്ടിപ്പ് : മലയാളി ദമ്പതികൾക്കെതിരെ കേസ്

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളികളായ ചിട്ടി കമ്പനി ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസ് .100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി.ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വർഗീസിനും ഭാര്യ ഷൈനി ടോമിയ്ക്കും എതിരായാണ് കേസ് .ഇരുവരും ഒളിവിലാണ്.

ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ ഉയർന്ന പലിശ വാഗ്ദാനം ചെയ്തു സ്ഥിര നിക്ഷേപവും സ്വീകരിച്ചിരുന്നു .ഇവരെ ഫോണിൽ കിട്ടാതെ വന്നോടെയാണ് ഇടപാടുകാർ പൊലീസിനെ സമീപിച്ചത്.പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപ്പന നടത്തിയതായാണ് വിവരം . തട്ടിപ്പിനിരയായ 265 പേരാണ് രാമമൂർത്തി നഗർ പൊലീസിനെ സമീപിച്ചത്. ബെംഗളുരുവിൽ താമസിക്കുന്ന മലയാളികളാണ് ഇതിൽ ഭൂരിഭാഗം പേരും. പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പൊലീസ് പരിശോധിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സംരംഭക സഭയും സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും

തിരുവല്ല: സംരംഭ വർഷം 2024 - 2025 ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച  സംരംഭക സഭയും സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ...

തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ .കന്നിയങ്കത്തിൽ നടൻ വിജയ്‌യുടെ പാർട്ടി നേടിയത് 107 സീറ്റുകൾ. കേവലഭൂരിപക്ഷം തികയ്ക്കാൻ ഇനിയും 11 എംഎൽഎമാരുടെ പിന്തുണ വേണം. ഡിഎംകെ...
- Advertisment -

Most Popular

- Advertisement -