Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKollamവിപഞ്ചികയുടെ മൃതദേഹം...

വിപഞ്ചികയുടെ മൃതദേഹം കേരളത്തിലെത്തിച്ചു

കൊല്ലം : ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം കേരളത്തിലെത്തിച്ചു.റീപോസ്റ്റ്മോർട്ടത്തിന് ശേഷം ജന്മനാടായ കൊല്ലത്തേക്ക് കൊണ്ടുപോകും. യു.എ.ഇ സമയം വൈകിട്ട് 5.40-ഓടെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്.

കഴിഞ്ഞ ഒന്‍പതാം തിയ്യതിയാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനില്‍ മണിയന്റേയും ഷൈലജയുടേയും മകള്‍ വിപഞ്ചിക, മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുന്നുവെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു . ഭർത്താവായ നിതീഷ്, ഭർതൃ സഹോദരി നീതു, ഭർതൃ പിതാവ് മോഹനൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്‍റെ ആവശ്യപ്രകാരം മകൾ വൈഭവിയുടെ മൃതദേഹം ദുബായ് ജബല്‍ അലി ന്യൂസോണാപൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഭയുടെ പൂർണ പിന്തുണ : പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടം ഈ തലമുറയ്ക്കും വരും തലമുറയ്ക്കും വേണ്ടിയുളള സാമൂഹിക ഉത്തരവാദിത്വമാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ...

കനത്ത മഴ : വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടം

കോഴിക്കോട് : കനത്ത മഴയെത്തുടർന്ന് കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് ജില്ലയിൽ ഒരാൾ മരിക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. മലയോരമേഖലകളിൽ കനത്ത മഴയാണ് ഉണ്ടായത്. കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം...
- Advertisment -

Most Popular

- Advertisement -