Friday, September 11, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ കുട്ടികൾക്കുള്ള...

സ്കൂൾ കുട്ടികൾക്കുള്ള ഇഗ്‌നൈറ്റ് പരിപാടിയുടെ അഞ്ചാമത് എഡീഷന് ബിലീവേഴ്സിൽ തുടക്കമായി

തിരുവല്ല:സ്കൂൾ കുട്ടികളിൽ ആരോഗ്യമേഖലയെക്കുറിച്ചും മെഡിക്കൽ പഠനരംഗത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുവാനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി എല്ലാ വർഷവും നടത്തുന്ന ഇഗ്നൈറ്റ് വേനൽക്കാല ക്യാംപിന്  തുടക്കമായി.  മെഡിക്കൽ മേഖല കരിയറാക്കുവാൻ ഉദ്ദേശിക്കുന്ന പന്ത്രണ്ടു മുതൽ പത്തൊൻപത് വയസ്സുവരെ പ്രായമുള്ളവർക്കായി നടത്തുന്ന ക്യാംപ് കേരള ആരോഗ്യസർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.  മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ഗിരിജാ മോഹൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പദ്മശ്രീ ജി ശങ്കർ വിശിഷ്ടാതിഥിയായി. ഡപ്യൂട്ടിഡയറക്ടറും ഇഗ്നൈറ്റ് കോ ഓർഡിനേറ്ററുമായ പ്രൊഫ ഡോ ജേക്കബ് ജസുറൻ,  അസോസ്സിയേറ്റ് ഡയറക്ടറും ബിലീവേഴ്സ് ഇൻറർനാഷണൽ ഹാർട്ട് സെൻറർ മേധാവി പ്രൊഫ ഡോ ജോൺ വല്യത്ത് , മെഡിക്കൽ സൂപ്രണ്ട് പ്രൊഫ ഡോ ജോംസി ജോർജ്, ചീഫ് നഴ്സിംഗ് ഓഫീസർ  മിനി സാറാ തോമസ്, ഫാർമക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ സാറാ കുര്യൻ കോടിയാട്ട്, എൻ ആർ സി എൻ സി ഡി എക്സിക്യൂട്ടിവ് ഡയറക്ടർ  ജോൺസൺ ഇടയാറൻമുള എന്നിവർ സംസാരിച്ചു.

അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ ക്യാംപിൽ 60 ൽ അധികം പേർ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഫ് 15 ഇ ജെറ്റ് യുദ്ധവിമാനം തകർന്ന് കാണാതായ യു എസ് പൈലറ്റിനെ രക്ഷപ്പെടുത്തി

വാഷിംഗ്‌ടൺ : ഇറാനിൽ തകർന്നു വീണ എഫ്–15 ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ധീരമായ നീക്കത്തിനൊടുവിൽ ഞങ്ങൾ അവനെ വീണ്ടെടുത്തുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റ് ചെയ്തു.കഴിഞ്ഞ...

ഡെങ്കിപ്പനി : ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

പത്തനംതിട്ട : ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് മുട്ടയിടാന്‍ സാധ്യതയുളള ചിരട്ട, ടയര്‍, കുപ്പി, പാത്രങ്ങള്‍, ചട്ടികള്‍...
- Advertisment -

Most Popular

- Advertisement -