Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsവീട്ടിൽ നിന്നിറങ്ങുകയും...

വീട്ടിൽ നിന്നിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ പൊലീസ് കണ്ടെത്തി

പന്തളം:ക്ഷേത്ര ദർശനത്തിന്റെ പേരിൽ വീട്ടിൽ നിന്നിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ ഒരു മാസത്തിന് ശേഷം തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി.കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് അനുപം ചാങ്കൂരേത്ത് വീട്ടിൽ അനൂപ് കൃഷ്ണനെ (30) ആണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്.

കഴിഞ്ഞ മാസം 27 ന് പുലർച്ചെ ആണ് തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ക്ഷേത്ര ദർശനത്തിന് എന്നു പറഞ്ഞ് അനൂപ് വീട്ടിൽ നിന്നിറങ്ങിയത്.ദിവസങ്ങളായി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് പിതാവ് പന്തളം പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഡിവൈഎസ്പി ആർ.ജയരാജിന്റെ നിർദേശപ്രകാരം ഗ്രേഡ് എസ് ഐ പി.കെ.രാജൻ, എസ്.ഐ ഉണ്ണികൃഷ്ണൻ, സിപിഒ രഞ്ജിത് എന്നിവർ വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ തൃശൂരിൽ കണ്ടെത്തിയത്.പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് പിടികൂടി പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം : തടയാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനും പി.ടി.എ പ്രസിഡന്റിനും മര്‍ദനം

തിരുവനന്തപുരം : കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.തടയാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനും പി.ടി.എ പ്രസിഡന്റിനും മര്‍ദനമേറ്റു.സ്‌കൂളിലെ പ്ലസ് വണ്‍ - പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മിലാണ് ആക്രമം ഉണ്ടായത്.തടയാന്‍ ശ്രമിച്ച...

അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ  മൂന്നാം ഘട്ട നിർമ്മാണോദ്ഘാടനം നാളെ

ആലപ്പുഴ : ചേർത്തല നിയോജക മണ്ഡലത്തിലെ അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ മൂന്നാം ഘട്ട നിർമ്മാണോദ്ഘാടനം നാളെ (30) ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും. അർത്തുങ്കൽ ഹാർബർ പരിസരത്ത് നടക്കുന്ന...
- Advertisment -

Most Popular

- Advertisement -