Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsKochi2026ൽ കേരളത്തിൽ...

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും: എം ടി രമേശ്

കൊച്ചി: 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വ പറയണോ വികസനം പറയണോ എന്ന ആശയക്കുഴപ്പം ഇല്ല. ബിജെപിക്ക് വികസന അജണ്ട മാത്രമേയുള്ളു. വികസന അജണ്ട പറഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ട വോട്ട് ചേർക്കുന്നത് ബിജെപിയല്ല, സിപിഎം ആണ്. 6 മാസം ഒരു സ്ഥലത്ത് താമസിച്ചാൽ വോട്ട് ചേർക്കുന്നതിന് തടസമില്ല . തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംസ്ഥാന നേതൃയോഗത്തില്‍ അമിത് ഷാ വിലയിരുത്തി വികസന അജണ്ടയെ മുൻ നിർത്തിയാകും പ്രചാരണം. വാർഡ് വികസന സന്ദേശ യാത്രകൾ സംഘടിപ്പിക്കും. 26 മുതൽ അടുത്ത മാസം വരെ ശില്പശാലകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതൃയോഗത്തിന് പിന്നാലെ നാളെ തൃശൂരിൽ ബിജെപി സംസ്ഥാന ശില്പശാലയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പെന്തിക്കോസ്തി പെരുന്നാൾ ആചരിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ ഞായറാഴ്ച്ച പെന്തിക്കോസ്തി പെരുന്നാൾ ആചരിച്ചു. ക്രിസ്തുവിന്റെ സ്വർഗാരോഹണത്തിന് ശേഷം പ്രാർത്ഥനയോടെ കാത്തിരുന്ന ശിഷ്യൻമാർക്ക് മേൽ പരിശുദ്ധ റൂഹാ ആവസിച്ചതിന്റെ ഓർമ്മപുതുക്കലാണ് പെന്തിക്കോസ്തി. ഉയിർപ്പിന്...

നഗരസഭാ കൗൺസിലർ സ്വന്തം ചെലവിൽ റോഡ് കോൺക്രീറ്റ് ചെയ്തു

പന്തളം : പന്തളത്ത്  നഗരസഭാ കൗൺസിലർ സ്വന്തം ചെലവിൽ റോഡ് കോൺക്രീറ്റ് ചെയ്തു. പന്തളം നഗരസഭാ കൗൺസിലർ രത്നമണി സുരേന്ദ്രൻ ആണ് സ്വന്തം ചെലവിലും സുമനസുകളുടെ സഹായത്തിലും റോഡ് നവീകരണം പൂർത്തിയാക്കിയത്. ശ്രീഭദ്ര ഭഗവതി...
- Advertisment -

Most Popular

- Advertisement -