Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഅമ്പലപ്പുഴ -...

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വൈയ്ക്കത്തില്ലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

നെടുമ്പ്രം : അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം പഞ്ചായത്തിൽ അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെ നിർത്താറുള്ള വൈയ്ക്കത്തില്ലം ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ആൻ്റോ ആൻ്റണി എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മാണം പൂർത്തീകരിച്ചതാണ് ബസ് കാത്തിരിപ്പ് കേന്ദ്രം.

ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശൈലേഷ് മങ്ങാട്ട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിജോ ചെറിയാൻ, പ്രീതി മോൾ, ഗ്രേസി അലക്സാണ്ടർ, വൈശാഖ് പി ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല, യുഡിഎഫ് ചെയർമാൻ വർഗ്ഗീസ് മാമ്മൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ,ആർ ജയകുമാർ, കെ.ജെ മാത്യു, എ പ്രദീപ് കുമാർ, അനിൽ സി ഉഷസ് , ഉണ്ണികൃഷ്ണൻ നായർ, അഭിലാഷ് വെട്ടിക്കാടൻ, രൻജു വി എസ് എന്നിവർ പ്രസംഗിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം : ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ എത്തി ഡിജിപി

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ വിശദീകരണം നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിൽ നേരിട്ടെത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. പൊലീസിന്റെ വീഴ്ചയിൽ വിമർശനം ഉയരുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രി ഡിജിപിയിൽ...

വിജിലൻസ്  ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ  6 സർക്കാർ ഡോക്ടർമാർ കുടുങ്ങി

പത്തനംതിട്ട : സർക്കാർ നിയമം ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരെ കണ്ടെത്താൻ വിജിലൻസ്  ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ  6 സർക്കാർ ഡോക്ടർമാർ കുടുങ്ങി. പത്തനംതിട്ടയിൽ നിന്ന് 4 ഡോക്ടർമാരും കോഴഞ്ചേരിയിൽ...
- Advertisment -

Most Popular

- Advertisement -