Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsമുനമ്പം വിഷയത്തില്‍...

മുനമ്പം വിഷയത്തില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു : കെ.സി.സി

തിരുവല്ല : മുനമ്പത്ത് നിരപരാധികളായ ജനങ്ങള്‍ താമസിച്ചിരുന്ന ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സ്വാഗതം ചെയ്തു.

വിധിയുടെ അടിസ്ഥാനത്തില്‍ മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി ചെയ്യണം. കഴിഞ്ഞ ദീര്‍ഘകാലമായി മുനമ്പത്തെ ജനങ്ങള്‍ നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയുടെയും ഫലമാണ് ഹൈക്കോടതി വിധി. രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടി കൂടിയാണ് ഈ വിധി. മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിന് പകരം മതേതര മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിയമനിര്‍മ്മാണത്തിന് പ്രാധാന്യം നല്‍കണമെന്നും ഇത്തരം കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു എന്ന് പ്രസിഡന്റ് അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന് സംശയം

അടൂർ : കടമ്പനാട്ട് നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന്  സംശയം. കടമ്പനാട് ഗണേശ വിലാസം അവന്തികയിൽ മനോജിന്റെയും ചിത്രയുടെയും മകൾ അവന്തിക (8) ഛർദിയും വയറിളക്കവും ബാധിച്ച് മരിച്ചത്.  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം : മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം നാളെ

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാതല അവലോകന യോഗം വ്യാഴാഴ്ച നടക്കും ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി...
- Advertisment -

Most Popular

- Advertisement -