Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsനെന്മാറ സജിത...

നെന്മാറ സജിത കൊലക്കേസ് : കൊലയാളി ചെന്താമര കുറ്റക്കാരൻ

പാലക്കാട് : നെന്മാറ സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. നെന്മാറ തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അയൽവാസിയായ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധിച്ചത്. ഒക്ടോബര്‍ 16ന് കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കും .കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു.

2019 ഓഗസ്റ്റ് 31ന് ആയിരുന്നു വ്യക്തി വൈരാഗ്യത്തെത്തുടർന്ന് ചെന്താമര അയൽവാസിയായ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്.ഈ കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു .ഈ കേസിൽ അറസ്റ്റിലായ ചെന്താമര ഇപ്പോൾ റിമാൻഡിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനൽക്കാലത്തെ വൈദ്യുത സുരക്ഷ : ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മാർഗ നിർദ്ദേശങ്ങൾ

തിരുവനന്തപുരം : വേനൽക്കാലത്ത് വൈദ്യുത അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു വൈദ്യുതി ലൈനിനു സമീപം നിൽക്കുന്ന വൃക്ഷങ്ങളിലെ കായ്കനികൾ ഇരുമ്പ് തോട്ടി,ഏണി എന്നിവ ഉപയോഗിച്ച് അടർത്താതിരിക്കാൻ...

വാണിജ്യ സിലിണ്ടര്‍ വില വര്‍ധനവ് : മെയ് ആറിന് ഹോട്ടലുകള്‍ അടച്ചിടും

കൊച്ചി : വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍  ആറിന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ്സ് അസോസിയേഷന്‍ അറിയിച്ചു. സൂചന പണിമുടക്കിന് ശേഷവും വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ്...
- Advertisment -

Most Popular

- Advertisement -