Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaഡോ. ബി...

ഡോ. ബി ജി ഗോകുലന്  കണ്ണശ്ശ കാവ്യ പുരസ്‌കാരം

തിരുവല്ല : തപസ്യ കലാസാഹിത്യവേദി കടപ്ര- നിരണം സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന കണ്ണശ്ശ കാവ്യോത്സവത്തിന്റെ സാംസ്കാരിക സഭയിൽ ഗാനരചയിതാവും, കവിയും സുദർശനം നേത്ര ചികിത്സാലയം എം ഡി യുമായ ഡോ ബി ജി ഗോകുലന് ഈ വർഷത്തെ കണ്ണശ്ശ കാവ്യ പുരസ്‌കാരം സമ്മാനിച്ചു .

20001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത സോപാന സംഗീതജ്ഞൻ ഏലൂർ ബിജു ഉദ്ഘാടനം നിർവ്വഹിച്ച സഭയിൽ തപസ്യ കലാ സാഹിത്യ വേദി നിരണം യൂണിറ്റ് അദ്ധ്യക്ഷൻ അശോകൻ ടി വി അധ്യക്ഷനായി. തപസ്യ പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ എം എ കബീർ മുഖ്യ പ്രഭാഷണം നടത്തി.

അടൂർ ഗാന്ധിഭവൻ ലഹരി ചികിത്സാ കേന്ദ്രം മാനേജർ  രേഷ്മ എസ്, കൗൺസിലർ രാജശ്രീ എച്ച്. കുമാർ ,രാഷ്ട്രീയ സ്വയം സേവകസംഘം ശബരിഗിരി വിഭാഗ് കാര്യവാഹക് വിനു കണ്ണഞ്ചിറ, സോപാന ഗായകൻ  ശിവകുമാർ അമൃതകല, സാമൂഹിക പ്രവർത്തകൻ  മധു പരുമല തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി

തൃശൂര്‍: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം ആൺകുട്ടികൾക്കും പഠിക്കാം. കലാമണ്ഡലം ഭരണസമിതി യോഗത്തിന്റേതാണ് ഈ നിർണായക തീരുമാനം. ഇന്നലെ കലാമണ്ഡലത്തിൽ ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ മോഹിനിയാട്ടം നടന്നിരുന്നു....

ശക്തമായ മഴ മുന്നറിയിപ്പ് : ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തിൽ  വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. സംസ്ഥാനത്ത്  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ ശനി വരെ...
- Advertisment -

Most Popular

- Advertisement -