Tuesday, October 21, 2025
No menu items!

subscribe-youtube-channel

HomeSportsസംസ്ഥാന സ്കൂൾ...

സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് ആരംഭിക്കുന്നു

തിരുവനന്തപുരം : ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്നു .വൈകിട്ട് 4 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക.

തുടർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനതാരം ഐ.എം വിജയൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പി.മാർ, എം.എൽ.എമാർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാന്റ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആണ്.ഉദ്ഘാടന ചടങ്ങിന് ശേഷം കലാപരിപാടികൾ അരങ്ങേറും.

ഒക്ടോബർ 22 മുതൽ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങൾ നടക്കും.  ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങൾ പങ്കെടുക്കും.ഗൾഫ് മേഖലയിൽ കേരള സിലബസിൽ പഠിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണ്ണക്കപ്പാണ് ഇത്തവണ നൽകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 22-06-2025 Samrudhi SM-8

1st Prize Rs.1,00,00,000/- MY 856706 (KATTAPPANA) Consolation Prize Rs.5,000/- MN 856706 MO 856706 MP 856706 MR 856706 MS 856706 MT 856706 MU 856706 MV 856706 MW 856706...

ചെങ്ങന്നൂർ ഫെസ്റ്റ് : വിദ്യാർത്ഥികൾക്കുള്ള കലാമത്സരം 26 ന് തുടങ്ങും

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള കലാമത്സരങ്ങൾക്ക്26 വെള്ളിയാഴ്ച തുടക്കം കുറിക്കും. വിവിധ സ്കൂളുകളിൽ നിന്നായി 100-ൽ അധികം കലാകാരന്മാർ ഈ മത്സരത്തിൽ മാറ്റുരക്കും. രാവിലെ 10 മണിക്ക്...
- Advertisment -

Most Popular

- Advertisement -