Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള സ്മാർട്ട്...

ആറന്മുള സ്മാർട്ട് വില്ലേജ്‌ ഓഫീസ് ഉദ്‌ഘാടനം നാളെ

ആറന്മുള : ആറന്മുളയിൽ പുതിയതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ്‌ ഓഫീസ്  നാളെ (തിങ്കൾ) റവന്യു മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. ആറന്മുള മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ 44 ലക്ഷം രൂപ മുടക്കിയാണ്  പുതിയ ഓഫീസ് നിർമ്മിച്ചത്. രാവിലെ 11.30 ന് ഇടശ്ശേരിമല എൻഎസ്എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും.

ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം,പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ബിഎസ് അനീഷ് മോൻ, ആറന്മുള  പഞ്ചായത്ത് പ്രസിഡന്റ് ഷിജ റ്റി ടോജി,  ജില്ലാ പഞ്ചായത്ത് അംഗം ആർ അജയകുമാർ, മുൻ എംഎൽഎ മാരായ എ പത്മകുമാർ, മാലേത്ത് സരളാ ദേവി, അഡ്വ കെ ശിവദാസൻ നായർ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു : തിരിച്ചടിച്ചു

ന്യൂഡൽഹി : ഇന്നു പുലർച്ചെ ഇന്ത്യയിലെ 15 ഇടങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണത്തിന് ശ്രമം നടത്തിയെന്നും ഈ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു...

കളമശ്ശേരിയില്‍ മൂന്ന് വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കൊച്ചി : കളമശ്ശേരിയില്‍ മൂന്ന് വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു .2 പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. എറണാകുളം കളമശേരിയിലുള്ള സെൻ്റ് പോൾസ് സ്‌കൂളിലെ 1,2 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സ്‌കൂളിന് ഒരാഴ്‌ച്ചത്തേയ്‌ക്ക്...
- Advertisment -

Most Popular

- Advertisement -