Saturday, June 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiബില്ലുകളിൽ തീരുമാനമെടുക്കുന്നതിന്...

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി ഇല്ല : സുപ്രീം കോടതി

ന്യൂഡൽഹി : ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി സുപ്രീംകോടതി ഭരണഘടന ബെഞ്ച്. ഇതു സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ ‘പ്രസിഡൻഷ്യൽ റഫറൻസിലാണ്’ സുപ്രീം കോടതി മറുപടി നൽകിയത്.

ഗവർണറുടെ വിവേചനാധികാരം പരിമിതപ്പെടുത്തുന്നത് യുക്തിസഹമല്ലെന്നും ഗവർണർക്കോ പ്രസിഡന്റിനോ സമയപരിധികൾ നിർദേശിക്കുന്നത് ഉചിതമല്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു.എന്നാൽ ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. ഭരണഘടനാപരമായ തീരുമാനം ഗവര്‍ണര്‍ക്ക് എടുക്കാം. നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഈ വർഷം മുതൽ 4 വർഷ ബിരുദ കോഴ്സുകൾ

തിരുവനന്തപുരം :സംസ്ഥാനത്ത് ഈ വർഷം മുതൽ നാലു വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു.ജൂലൈ ഒന്നിനാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകള്‍ ആരംഭിക്കുന്നത്. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന്...

ജോലി തട്ടിപ്പിനെതിരെ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

തിരുവനന്തപുരം : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത്...
- Advertisment -

Most Popular

- Advertisement -