Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsളായിക്കാട് കെഎസ്ആർടിസി...

ളായിക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു അപകടം:19 പേർക്ക് പരുക്ക്

ചങ്ങനാശേരി : എംസി റോഡിൽ ളായിക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 19 പേർക്ക് പരുക്ക്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെ  അപകടം. തിരുവല്ല ഭാഗത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചറും ചങ്ങനാശേരിയിലേക്കെത്തിയ ഓർഡിനറി ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ പെട്ട ഫാസ്റ്റ് പാസ‍ഞ്ചറിലെ ഡ്രൈവർ മനീഷിനെ (38) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബംഗാൾ സ്വദേശി അനിറുലും (39) മെഡിക്കൽ കോളജിലുണ്ട്. ബാക്കിയുള്ള യാത്രക്കാർക്ക് സാരമായ പരുക്കേറ്റു. ഇവരെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും, തിരുവല്ലയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഒന്നര മണിക്കൂറോളം  ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്

കൊല്ലം : കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകളെയും ഷാർ‌ജയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വിപഞ്ചികയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു, ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി...

കടക്കുള്ളിൽ കയറി അടച്ച് ഉടമയുടെ അത്മഹത്യ ഭീഷണി 

തിരുവല്ല:  ആഞ്ഞിലിത്താനത്ത് കടക്കുള്ളിൽ കയറി കട അടച്ച് ഉടമയുടെ  അത്മഹത്യ ഭീഷണി. ആഞ്ഞിലിത്താനം ചിറയിൽകുളം  മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സ്റ്റേഷനറി കട നടത്തുന്ന മല്ലശ്ശേരി ഉത്തമനാണ്  (65) കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച്...
- Advertisment -

Most Popular

- Advertisement -