Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsഅസം റൈഫിൾസ്...

അസം റൈഫിൾസ് എക്സാമിനേഷൻ 2026 : 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്, എസ് എസ് എഎഫ് എന്നിവയിൽ കോൺസ്റ്റബിൾ തസ്തികയിലേക്കും, അസം റൈഫിൾസിൽ റൈഫിൾസ്മാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു .ഏകദേശം 48,954 (പുരുഷൻമാർ-23467, വനിതകൾ-25487) ഒഴിവുകളാണുള്ളത്. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.

മലയാളം, കന്നഡ ഉൾപ്പെ‌ടെ 13 ഭാഷകളിലായാണ് അസം റൈഫിൾസ് എക്സാമിനേഷൻ-2026 സംഘടിപ്പിക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിലായി നടക്കും. പ്രായപരിധി- 18-23 വയസ്. ഒ ബി സി/ എസ് സി/എസ് ടി /വിമുക്ത ഭടൻ എന്നിവർക്ക് നിയമാനൃസൃത വയസ്സിളവ് ബാധകമായിരിക്കും. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പരീക്ഷാ ഫീസ് 100 രൂപയാണ്. സ്ത്രീകൾ, എസ് സി/എസ് ടി/വിമുക്ത ഭടൻ എന്നിവർക്ക് ഫീസില്ല. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.gov.in സന്ദർശിക്കുക.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യാത്രക്കിടെ നഷ്ടമായ പണമടങ്ങിയ ബാഗ് പോലീസിൽ നിന്ന് ഏറ്റുവാങ്ങി: നന്ദി അറിയിച്ച് ഉടമസ്ഥൻ

പത്തനംതിട്ട : യാത്രക്കിടെ നഷ്ടമായ പണവും മറ്റുമടങ്ങിയ ബാഗ് പോലീസിൽ നിന്ന് ഏറ്റുവാങ്ങി പന്തളം കാരയ്ക്കാട് തട്ടക്കാട്ട് വടക്കേതിൽ സുരേഷ്. കഴിഞ്ഞദിവസം ധ്യാനം കഴിഞ്ഞു മടങ്ങി വരും വഴിയാണ്  ബാഗ് നഷ്ടമായത്. പന്തളം...

ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് കുടുംബാരോഗ്യ സമ്പര്‍ക്ക കേന്ദ്രമായി മാറുന്നു

തിരുവല്ല: സി.എം.സി വെല്ലൂര്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഫാമിലി മെഡിസിന്‍ (പി.ജി.ഡി.എഫ്.എം) കോഴ്സിന്റെ സമ്പര്‍ക്ക കേന്ദ്രമായി ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രി തെരഞ്ഞെടുത്തു.ആദ്യ സമ്പര്‍ക്ക പരിപാടി ബിലീവേഴ്സ് ഹോസ്പിറ്റല്‍ അസോസിയേറ്റ്...
- Advertisment -

Most Popular

- Advertisement -