Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅൽ ഫലാഹ്...

അൽ ഫലാഹ് സർവകലാശാലയുടെ 139 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി അൽ ഫലാഹ് യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിലെ 54 ഏക്കർ ഭൂമി ഉൾപ്പെടെ 139 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹരിയാനയിലെ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിലെ ഓഫീസ് കെട്ടിടങ്ങൾ, ഡിപ്പാർട്ട്മെന്റൽ ബ്ലോക്കുകൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ എന്നിവയുൾപ്പെടുള്ള വസ്തുക്കളാണ് കണ്ടുകെട്ടിയത്.

അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയും അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റും ചേ‍‍ർന്ന് 493 കോടി രൂപ തട്ടിപ്പിലൂടെ സമ്പാദിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ.കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നതും പഠിക്കുന്നതും ആയ ഡോക്ടർമാരാണ് വൈറ്റ് കോളർ ഭീകരവാദക്കേസിൽ ഉൾപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

189 മൃതശരീരങ്ങൾ ഇന്ന് തന്നെ സംസ്കരിക്കും : തെരച്ചിൽ അവസാനിപ്പിക്കില്ല : റവന്യൂ മന്ത്രി

വയനാട് : ഉരുൾപൊട്ടലിൽ മരിച്ചവരുടെ 189 മൃതശരീരങ്ങൾ ഇന്ന് തന്നെ സംസ്കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. തെരച്ചിൽ അവസാനിപ്പിക്കില്ലെന്നും കൃത്യമായ സംവിധാനങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.ഇതു സംബന്ധിച്ച .ആരോപണങ്ങളെല്ലാം...

ആഗോള അയ്യപ്പസംഗമം എക്സ്പോ പോലെയല്ല നടത്തേണ്ടത്:  കുമ്മനം രാജശേഖരൻ

കോട്ടയം: സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം എക്സ്പോ പോലെയല്ല നടത്തേണ്ടതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. അയ്യപ്പസംഗമം സിപിഎം ആണോ നടത്തേണ്ടതെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. ആരെ ക്ഷണിക്കണമെന്ന്...
- Advertisment -

Most Popular

- Advertisement -