Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര സഭാ...

മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22 മുതൽ 28 വരെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധനായ വട്ടശ്ശേരിൽ ​ഗീവർ​ഗീസ് മാർ ​ദിവന്നാസിയോസ് തിരുമേനിയുടെ 92ാം ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22 മുതൽ 28 വരെ  കോട്ടയം പഴയസെമിനാരിയിൽ നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.

സഭയുടെ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ സഭാ ആസ്ഥാനത്ത് യോ​ഗം ചേർന്നു.

ഫാ.കെ.എം.സഖറിയ, ഫാ.തോമസ് ജോർജ്, പ്രസാദ് ഏബ്രഹാം നെൽപ്പുര എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. സഭയുടെ വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ യോ​ഗത്തിൽ പങ്കെടുത്തു. ഓർമ്മപ്പെരുന്നാളിന്റെ ഭാ​ഗമായി കൺവൻഷൻ, ​ഗാനശുശ്രൂഷ, ചരിത്ര സെമിനാർ, ആത്മീയ പ്രസ്ഥാനങ്ങളുടെ സമ്മേളനങ്ങൾ, ഭവന സഹായ വിതരണം, അഖില മലങ്കര ഉപന്യാസ-ക്വിസ് മത്സരങ്ങൾ, പ്രബന്ധ മത്സരം എന്നിവ നടക്കുമെന്ന് കോട്ടയം പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 11-09-2024 Fifty Fifty FF-110

1st Prize Rs.1,00,00,000/- FT 809978 (MOOVATTUPUZHA) Consolation Prize Rs.8,000/- FN 809978 FO 809978 FP 809978 FR 809978 FS 809978 FU 809978 FV 809978 FW 809978 FX 809978...

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്: പ്രധാനമന്ത്രി

ചെന്നൈ: ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ലോകം ശ്രമിക്കുകയാണെന്നും അതിന് കഴിവുകളും സാധ്യതകളും ഭാരതത്തിലെ യുവജനങ്ങള്‍ക്ക് ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിലെ ജയ്‌ഗോപാല്‍ ഗരോഡിയ ഹിന്ദു വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍...
- Advertisment -

Most Popular

- Advertisement -