Saturday, May 2, 2026
No menu items!

subscribe-youtube-channel

HomeNewsജീവനക്കാരുടെ ശമ്പള...

ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം : കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയി ആണ് ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.

ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വി ആര്‍ ശോഭ കമ്മീഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും. സംസ്ഥാന ബജറ്റിലാണ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷനോട് നിര്‍ദ്ദേശിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാർഥസാരഥി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി വള്ള സദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ആറന്മുള : ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മനാളായ നാളെ അഷ്ടമിരോഹിണി നാളിൽ പാർഥസാരഥി ക്ഷേത്ര തിരുമുറ്റത്ത് നടക്കുന്ന അഷ്ടമി രോഹിണി വള്ള സദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പള്ളിയോട സേവാ സംഘം...

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം : നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ വൻ ഹിമപാതത്തിൽ 40 ൽ അധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.ചമോലി ജില്ലയിൽ ഇൻഡോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മാന ഗ്രാമത്തിലാണ് സംഭവം.റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 57 തൊഴിലാളികൾ മഞ്ഞിനടിയിലകപ്പെട്ടുവെന്നും 16...
- Advertisment -

Most Popular

- Advertisement -