Friday, June 12, 2026
No menu items!

subscribe-youtube-channel

HomeNewsപൊതുമരാമത്ത് വകുപ്പിൽ...

പൊതുമരാമത്ത് വകുപ്പിൽ കിഫ്ബി വഴി ചെലവഴിച്ചത് 46,145 കോടി രൂപ:  മന്ത്രി പി എ മുഹമ്മദ് റിയാസ്

പത്തനംതിട്ട: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി കിഫ്ബി വഴി 46,145 കോടി രൂപ ചെലവഴിച്ചതായി  മന്ത്രി പി എ മുഹമ്മദ് റിയാസ്. പാറക്കടവ് പാലം നിര്‍മാണോദ്ഘാടനം  കീഴ് വായ്പൂര് പഞ്ചായത്ത് സ്റ്റേഡിയത്തില്‍  ഓൺലൈനായി നിര്‍വഹിക്കുകയായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി.

പാലം,കെട്ടിടം, റോഡ്  എന്നിവയിലൂടെ 10 വർഷത്തിനുള്ളിൽ പശ്ചാത്തല വികസന മുന്നേറ്റത്തിൽ സംസ്ഥാനം വലിയ നേട്ടം കൈവരിച്ചു. അഞ്ചുവർഷത്തിനിടെ 150 പാലം പൂർത്തിയാക്കി. 60 ശതമാനം റോഡുകൾ ബിഎം ബിസി നിലവാരത്തിലാക്കി.
ദേശീയ പാത 66 ന്റെ 600 കിലോമീറ്ററിൽ 500 കിലോമീറ്റർ പൂർത്തിയാകുന്നു. കുതിരാൻ ടണൽ, മൂന്നാർ – ബോഡിമേട്ട്, നാട്ടുകാൽ – താണാവ് ഹൈവേ പദ്ധതി യാഥാർത്ഥ്യമായി.

13 ജില്ലകളിലൂടെ കടന്നുപോകുന്ന 1200 കിലോമീറ്റർ നീളമുള്ള  മലയോര ഹൈവേ, ഒമ്പത് ജില്ലകളിലൂടെ  പോകുന്ന തീരദേശപാത, മുനമ്പം പാലം, തുരങ്ക പാത  എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. റോഡ് നവീകരണത്തിന് മാത്രം 35,000 കോടി രൂപയാണ് സർക്കാർ നൽകിയത്. ബജറ്റ് ഫണ്ടിനൊപ്പം കിഫ്ബി, നബാർഡ്, റീബിൽഡ് കേരള, സി ആർ ഐ എഫ് പദ്ധതിയിലൂടെ  സംസ്ഥാനത്ത് റോഡ് വികസനം കൂടുതൽ കാര്യക്ഷമമാക്കി. റസ്റ്റ് ഹൗസുകളിൽ 2021 മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ 32 കോടി രൂപയുടെ വരുമാനം ലഭിച്ചു. സംസ്ഥാനത്തെ പ്രധാന ഇടങ്ങളിൽ മെച്ചപ്പെട്ട താമസ സൗകര്യം കുറഞ്ഞ തുകയ്ക്ക് ഒരുക്കി.

ടൂറിസം പദ്ധതിയുടെ ഭാഗമായി വി-പാർക്ക്, ലെവൽ ക്രോസില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി റെയിൽവേ മേൽപാലം, റോഡ് പരിപാലനത്തിന് റണ്ണിങ് കോൺട്രാക്ട് എന്നിവയെല്ലാം ജനങ്ങൾ അനുഭവിച്ചറിഞ്ഞ വികസനമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

മണിമലയാറിന് കുറുകെ കീഴ് വായ്പൂർ – പരിയാരം കരയെ ബന്ധിപ്പിക്കുന്ന പാലം കിഫ്ബി ഫണ്ട് 11.79 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. പാലത്തിന്റെ നീളം 112.6 മീറ്ററും വീതി 11 മീറ്ററുമാണ്. 7.5 മീറ്റർ കാര്യേജ് വേയും ഇരുവശങ്ങളിലുമായി 1.5 മീറ്റർ ഫുട്പാത്തുമുണ്ട്.   പരിയാരം ഭാഗത്ത് 155 മീറ്ററും കീഴ് വായ്പൂർ ഭാഗത്ത് 11.3 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡ് നിർമാണവും  ഉൾപ്പെടുത്തിയിട്ടുണ്ട്. കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി ബി സുഭാഷ്‌കുമാര്‍ റിപ്പോർട്ട് അവതരിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

ആലപ്പുഴ :ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.അമ്പലപ്പുഴ തറമേഴം വീട്ടിൽ നവാസിന്റെ മകൻ സൽമാൻ (20) ആണ് മരിച്ചത്.വണ്ടാനം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ്...

രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം :മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി.ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട് . കുഞ്ഞിന്റെ ശരീരത്തിൽ‌ നിരവധി മുറിവുകളും സിഗരറ്റുകുറ്റി കൊണ്ട്...
- Advertisment -

Most Popular

- Advertisement -