Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് പോളിങ്...

സംസ്ഥാനത്ത് പോളിങ് കുതിക്കുന്നു : ബൂത്തുകളിൽ കനത്ത തിരക്ക്

തിരുവനന്തപുരം: കേരളം പതിനാറാം നിയമസഭയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പോളിങ് ബൂത്തുകളിൽ ജനസാഗരം. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ചപോളിംഗാണ് രേഖപ്പെടുത്തുന്നത്.  നഗര-ഗ്രാമ വ്യത്യാസമില്ലാതെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എസ്ഐആർ (Special Intensive Revision) ഇഫക്ട്പ്രകടമാണെന്നും പോളിങ് ശതമാനം ചരിത്രത്തിലാദ്യമായി 80 ശതമാനത്തിന്മുകളിൽഎത്തുമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ആകെ 2.71 കോടി വോട്ടർമാരാണ് ഇത്തവണ ജനവിധി നിശ്ചയിക്കുന്നത്.  ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പോളിങ് ശതമാനത്തിലെ ഈ വർധനവ് എല്ലാ മുന്നണികളെയും ഒരുപോലെ ഉറ്റുനോക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

883 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 23 ദിവസം നീണ്ടുനിന്ന ആവേശകരമായ പ്രചാരണത്തിനൊടുവിലാണ് സംസ്ഥാനം ഇന്ന് പോളിങ് ബൂത്തിലെത്തിയത്. വോട്ടർ പട്ടികപുതുക്കിയപ്പോൾ (SIR) ഉൾപ്പെട്ട യുവവോട്ടർമാരുടെ വലിയ പങ്കാളിത്തം പോളിങ് ശതമാനംഉയർത്തുന്നതിൽ നിർണ്ണായകമായിട്ടുണ്ട്. വോട്ടെടുപ്പ് സുഗമമാക്കാൻ വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് പോലീസും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കിയിരിക്കുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

72-ാമത് നെഹ്റു ട്രോഫി ജലോത്സവം: ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു

ആലപ്പുഴ: ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി  വള്ളംകളിയുടെ   ട്രാക്കും ഹീറ്റ്‌സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വൈ.എം.സി.എ. ഹാളില്‍ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ ആർ ഡി...

പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും 24 കുട്ടികളെ മാറ്റി

പത്തനംതിട്ട : പോക്‌സോ കേസിനെത്തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും 24 കുട്ടികളെ മാറ്റി.ജില്ലയിൽ തന്നെയുളള 4 സ്ഥാപനങ്ങളിലേക്കാണ് സിഡബ്ല്യൂസി കുട്ടികളെ മാറ്റിയത് . ഇവരുടെ തുടര്‍ വിദ്യാഭ്യാസം സിഡബ്ല്യൂസി ഉറപ്പാക്കും. അനാഥാലയത്തിലെ...
- Advertisment -

Most Popular

- Advertisement -