Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeBengaluruഗുണ്ടല്‍പേട്ടില്‍ കാറും...

ഗുണ്ടല്‍പേട്ടില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേർക്ക് ദാരുണാന്ത്യം

ബംഗളൂരു: കര്‍ണാടക ചാമരാജനഗറില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ദേശീയ പാത 766-ല്‍ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീര്‍ (37) എന്നിവരാണ് മരിച്ചത്.

മുഹമ്മദ് അസീര്‍ ബംഗളൂരുവില്‍ ബിഇഎംഎല്ലില്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടില്‍നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് അപകടം. ഗുണ്ടല്‍പേട്ടില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി ഇവര്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ അയിഷ നൂരിയും നോഹയും സംഭവസ്ഥലത്തു തന്നെ മരിച്ചു. മുഹമ്മദ് അസീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒമ്പതു വയസ്സുകാരനായ നഹിയാനെ ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എന്റെ 52 വർഷത്തെക്കാൾ വലുതാണ് അവരുടെ 9 വർഷം : അച്ചടക്കനടപടി എടുക്കട്ടെ:  നിലപാട് ആവർത്തിച്ച് പത്മകുമാർ

ആറന്മുള : സിപിഎം സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാത്തതിലും വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി ആവര്‍ത്തിച്ച് എ. പത്മകുമാർ. സി.പി.എം. സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിലെ...

Kerala Lottery Results : 25-01-2026 Samrudhi SM-39

1st Prize Rs.1,00,00,000/- MM 428525 (KANNUR) Consolation Prize Rs.5,000/- MA 428525 MB 428525 MC 428525 MD 428525 ME 428525 MF 428525 MG 428525 MH 428525 MJ 428525...
- Advertisment -

Most Popular

- Advertisement -