Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂര്‍ ക്ഷേത്രത്തില്‍...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ആനയെ നടയിരുത്തി

തൃശൂര്‍: വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ആനയെ നടയിരുത്തി. ഇന്നലെ രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ് നടന്നത്. കൊച്ചി പാലാരിവട്ടം നാഗ്പാല്‍ സ്റ്റേഡിയ പാര്‍ക്ക് വില്ലയില്‍ ദീപക് നാരായണനാണ് വഴിപാടായി ആനയെ നടയിരുത്തിയത്.

ക്ഷേത്രം മേല്‍ശാന്തി ചെര്‍പ്പുളശ്ശേരി തെക്കും പറമ്പത്ത് മനയില്‍ ടി എം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. കൊമ്പന്‍ കൃഷ്ണനാരായണന്‍ ആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.

ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം രാധ, ഗോപുരം അസി. മാനേജര്‍ ഇ സുന്ദര്‍രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരന്‍ നമ്പ്യാര്‍, കണ്ടിയൂര്‍ പട്ടം വാസുദേവന്‍ നമ്പീശന്‍ എന്നിവര്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനുമായി വ്യാപാരമുള്ള രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്‌ടൺ : ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഈ ഉത്തരവ് അന്തിമവും നിർണായകവുമാണെന്നും ട്രംപ് സാമൂഹിക...

പൂക്കോട് വെറ്ററിനറി കോളേജില്‍ ബോംബ് ഭീഷണി

വയനാട് : പൂക്കോട് വെറ്ററിനറി കോളേജിൽ ബോംബ് ഭീഷണി.അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യും എന്നാണ് ഭീഷണി.വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഭീഷണി സന്ദേശമടങ്ങിയ ഇ-മെയിലുകൾ ലഭിച്ചത്. നക്‌സല്‍ നേതാവ് മാരനാണ് ബോംബ് വെക്കുകയെന്നും...
- Advertisment -

Most Popular

- Advertisement -