Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsലൈംഗിക പീഡന...

ലൈംഗിക പീഡന പരാതി ; പാലക്കാട് കൗൺസിലറുടെ മുൻകൂർജാമ്യാപേക്ഷ തള്ളി

പാലക്കാട് : ലൈംഗിക പീഡന പരാതിയിൽ പാലക്കട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് എസ് സി-എസ്ടി കോടതിയാണ് മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറാണ് പ്രശോഭ് വത്സൻ. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ ഉന്നത നേതാക്കളുമായുള്ള തന്റെ അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.ഒളിവിൽ കഴിയുന്ന പ്രശോഭിനെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഫ്ത്താർ സൗഹൃദ സംഗമം

തിരുവല്ല: സമന്വയ മതസൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സൗഹൃദ സംഗമവും, സ്നേഹവിരുന്നും നടത്തി.മതങ്ങൾക്ക് അതീതമായി മനുഷ്യൻ ഒന്നാണന്നും, സമൂഹത്തിൽ പരസ്പര സ്നേഹവും സാഹോദര്യവും നിലനിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്നുമുള്ള സന്ദേശം ഉൾക്കൊള്ളുന്നതായിരുന്നു റംസാനിലെ പ്രൗഢഗംഭീരമായ...

അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ : നാളെ മുതല്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ : അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ ഫ്‌ളൈഓവറിനോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ സര്‍വീസ് റോഡ് ടാര്‍ ചെയ്യാനായി നാളെ മുതല്‍ മൂന്നു ദിവസം (ജൂലൈ 3, 4, 5) ഈ ഭാഗത്ത് ഗതാഗതം അനുവദിക്കില്ല. എറണാകുളം...
- Advertisment -

Most Popular

- Advertisement -