Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപുറത്തുനിന്ന് വൈദ്യുതി...

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

തിരുവനന്തപുരം: പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. സംസ്ഥാനത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് അനുമതി. പരമാവധി 250 മെഗാ വാട്ട് വരെ വാങ്ങാം.

വൈദ്യുതി വില യൂണിറ്റിന് 10 രൂപയില്‍ താഴെ ആയിരിക്കണം. മേയ് 15 വരെയാണ് സമയ പരിധി. വേനല്‍ച്ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ്, റെഗുലേറ്ററി കമ്മീഷനോട് അനുമതി ചോദിച്ചിരുന്നു.

മാർച്ച് 24ന് കമ്മീഷന് ഹിയറിംഗ് നടത്തിയെങ്കിലും പെറ്റീഷന്‍ പൂര്‍ണമല്ലാത്തതിനാല്‍ പുതുക്കി നല്‍കാന്‍ ആവശ്യപ്പെടുക ആയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

മാവേലിക്കര : ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്ന്‌ മാസത്തെ അക്കൗണ്ടിംഗ് ഇന്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ് വിഷയങ്ങളിൽ  ഡിഗ്രി  ചെയ്തുകൊണ്ടിരിക്കുന്നവർക്കോ ഡിഗ്രി കഴിഞ്ഞവർക്കോ ഇന്റേൺഷിപ് ചെയ്യാം....

ശബരിമല തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോടതി വിശദീകരണം തേടി

പമ്പ : നീലിമലയില്‍ ശബരിമല തീർത്ഥാടക  ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോടതി വിശദീകരണം തേടി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തെ വഴിയുള്ള വൈദ്യുതി തൂണിലെ കണ്ടക്ടര്‍ ഉരുകി വൈദ്യുതി തൂണിലേക്കും തുടര്‍ന്ന്...
- Advertisment -

Most Popular

- Advertisement -