Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓപ്പറേഷൻ തൂഫാൻ...

ഓപ്പറേഷൻ തൂഫാൻ : പായിപ്പാട് 1.190 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

കോട്ടയം:  ജില്ലയിൽ ലഹരി വസ്തുക്കൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ കേരള പോലീസ് ശക്തമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പായിപ്പാട് മേഖലയിൽ നടത്തിയ പരിശോധനയിൽ 1.190 കിലോഗ്രാം കഞ്ചാവുമായി ഒരാളെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു.

നാലുകോടി കൂടത്തേട്ട് വടക്കേപറമ്പിൽ വീട്ടിൽ ബിനു കുര്യാക്കോസ് (പാപ്പൻ ബിനു) അനധികൃതമായി കഞ്ചാവ് സൂക്ഷിച്ചുവെച്ച് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ   നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യലുമാണ് .

കോട്ടയം ജില്ലാ പോലീസ് മേധാവി കെ എം  സാബു മാത്യു ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം, ചങ്ങനാശ്ശേരി ഡിവൈ.എസ്.പി അഷാദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് ബി, എസ്.ഐ. അജീഷ്, എ.എസ്.ഐ. ഷീജ, ടാനിയ, മണികണ്ഠൻ, ബിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 1.190 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാന്റെ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്താൻ പുതിയ നീക്കവുമായി യുഎസ്

ന്യൂഡൽഹി: ഇറാന്റെ  തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും ഉപരോധം ഏർപ്പെടുത്താൻ പുതിയ നീക്കവുമായി യുഎസ്. പതിനഞ്ചിൽ അധികം യുദ്ധക്കപ്പലുകൾ ഇറാന്റെ തീരമേഖലയിൽ വിന്യസിച്ചു. ടെഹ്‌റാൻ അടക്കമുള്ള സ്ഥലങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. യുഎസ് നാവികസേനയുടെ...

ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘ്(ബി പി റ്റി എം എസ്) വിശദീകരണയോഗം സംഘടിപ്പിച്ചു.

തിരുവല്ല: ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘ്(ബി പി റ്റി എം എസ്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല എയർടെൽ സ്റ്റോറിനു മുൻപിൽ  വിശദീകരണയോഗം സംഘടിപ്പിച്ചു. കേരള പ്രദേശ് കോൺട്രാക്ട് മസ്ദൂർ...
- Advertisment -

Most Popular

- Advertisement -