Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsസമ്പൂർണ മദ്യനിരോധനം...

സമ്പൂർണ മദ്യനിരോധനം സാധ്യമല്ല ; വീര്യം കുറഞ്ഞ മദ്യം കൊടുത്തില്ലെങ്കിൽ ദുരന്തം ഉണ്ടാകും : കെ മുരളീധരൻ

തിരുവനന്തപുരം : സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ലെന്നും നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത്.വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്തു വില്‍ക്കുന്നതു പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്തിട്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു കൊണ്ടുവന്നു. പക്ഷേ കഴിഞ്ഞ 10 വര്‍ഷമായി ഇഷ്ടംപോലെ ഇഷ്ടംപോലെ കൊടുത്തതിന്റെ ദുരന്തമാണ് ഇന്ന് സംസ്ഥാനം അനുഭവിക്കുന്നത്. വിദ്യാർത്ഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകും.വി.എം.സുധീരന്‍റെ പരസ്യപ്രതികരണത്തിൽ തീരുമാനം എടുക്കേണ്ടത് കെപിസിസിയാണെന്നും കെ മുരളീധരൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുലാമാസ  പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് തുറക്കും

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17  ന് വൈകിട്ട് 4 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുലാമാസം...

ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള രാജ്യം: വിദേശ ഇടപെടൽ വേണ്ട : ഉപരാഷ്ട്രപതി

ന്യൂ ഡൽഹി : മദ്യനയ  കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള...
- Advertisment -

Most Popular

- Advertisement -