കുറ്റൂർ : കൃഷി ഭവൻ പരിധിയിലുള്ള കർഷകർക്കായി SHM, ആത്മ എന്നീ പദ്ധതികളിലായി ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കുവാൻ ഒരുങ്ങുകയാണ് കുറ്റൂർ കൃഷി ഭവൻ.ഫല, പുഷ്പ വർഗ്ഗ വിളകളുടെ കൃഷി വ്യാപനം, നൂതന കാർഷിക മുറകളും അറിവുകളും കർഷകരിലേയ്ക്ക് എത്തിയ്ക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
SHM പദ്ധതിയിലൂടെ നടപ്പിലാക്കുന്നവ
1.ഏത്ത വാഴ- പുതുക്കൃഷി – കുറഞ്ഞത് 100 വാഴ പുതുതായി സ്വന്തമായോ പാട്ടത്തിനോ വച്ചതിനു ഏക്കറിനു 17600/- രൂപ സബ്‌സിഡിയ് നൽകും.
2. ടിഷ്യൂകൾച്ചർ വാഴ പുതുക്കൃഷി – കുറഞ്ഞത് 100 വാഴ കൃഷി ചെയ്യുന്നതിന് ഏക്കറിനു 28000/- രൂപ സബ്‌സിഡി ലഭിക്കും.
3. ഹൈബ്രിഡ് പച്ചക്കറി കൃഷി -കുറഞ്ഞത് 25 സെന്റ് സ്ഥലത്തു പച്ചക്കറി കൃഷി ചെയ്യണം. ഏക്കറിനു 9600/- രൂപ ലഭിക്കും.
4. ബന്ദി / വാടാമുല്ല പോലെയുള്ള പൂക്കൾ കുറഞ്ഞത് 25 സെന്റിൽ കൃഷി ചെയ്തതിനു ഏക്കറിനു 8000/- രൂപ സബ്‌സിഡി.
5. ഓർക്കിഡ് / ആന്തൂറിയം പോലെയുള്ള കട്ട് ഫ്ലവേഴ്സ് കുറഞ്ഞത് 500 എണ്ണം കൃഷി ചെയ്യുന്നതിന് ഏക്കറിനു 20000/- രൂപ സബ്‌സിഡി.
6. ഇഞ്ചി – മഞ്ഞൾ എന്നിവ കുറഞ്ഞത് 10 സെന്റിൽ കൃഷി ചെയ്തതിനു ഏക്കറിനു 16000/- എന്ന നിരക്കിൽ സഹായം.
7. നിലവിൽ കുരുമുളക് കൃഷി കുറഞ്ഞത് 25 സെന്റിൽ ചെയ്തിട്ടുള്ളവർക്ക് പഴയതു മാറ്റി പുതിയത് നടുന്നതിനു ഏക്കറിനു 9600/- രൂപ സഹായം.
8. പോളി ഹൌസ് നിർമിച്ചു ഫാൻ ആൻഡ് പാഡ് കൂളിങ് സിസ്റ്റം സ്ഥാപിക്കുന്നതിനു സ്ക്വർ മീറ്ററിന് 1800/- രൂപ സഹായം.
9. മഴമറ ( ഷെയിഡ് net ) സ്ഥാപിക്കുന്നതിനു സ്ക്വയർ മീറ്ററിന് 355/- രൂപ സഹായം.
10. വിളകളുടെ ചുവട്ടിൽ പുത ഇടുന്നതിനു ഏക്കറിനു 8000/- രൂപ സഹായം.
11. പച്ചക്കറി വിളകൾക്ക് പന്തൽ നിർമ്മിക്കുന്നതിനു ഏക്കറിനു 4000/- രൂപ സബ്‌സിഡി.
12. വന്യമൃഗ ശല്യത്തിൽ നിന്നും കാർഷിക വിളകളെ സംരക്ഷിക്കുന്നതിനു നെറ്റ് വേലി സ്ഥാപിക്കുന്നതിനു മീറ്ററിന് 150 രൂപ സഹായം.
13. കൃഷിയിടത്തിൽ കളകളുടെ ശല്യം ഒഴിവാക്കുന്നതിനു വീഡ്മാറ്റ് വിരിക്കുന്നതിനു സ്ക്വയർ മീറ്ററിന് 25 /- രൂപ സഹായം.
14. മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നതിനു (30x8x2.5 അടിയിൽ ) യൂണിറ്റിന് 50000/- രൂപ സഹായം.
15. നിലം ഉഴുന്നതിനുള്ള പവർ ടില്ലർ വാങ്ങുന്നതിന് -8 HP വരെയുള്ളതിന് 50000/- രൂപ സഹായം.
16. പവർ sprayer വാങ്ങുന്നതിനു (8-12ലിറ്റർ കപ്പാസിറ്റി ഉള്ളതിന് ) 3100/- രൂപയും 12-16 ലിറ്റർ കപ്പാസിറ്റി ഉള്ളതിന് 3800/- രൂപയും സഹായം.
മേൽപറഞ്ഞ പദ്ധതികൾക്കെല്ലമായി ആകെ 7 ലക്ഷം രൂപയാണ് കുറ്റൂർ കൃഷിഭവന് മാത്രമായി ലഭിച്ചിട്ടുള്ളതെന്നും കർഷകർ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും കൃഷി ഓഫീസർ താരാ മോഹൻ അഭ്യർത്ഥിച്ചു.
മേൽപറഞ്ഞ പദ്ധതികൾ കൂടാതെ പ്രൊജക്റ്റ് സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പ്രൈവറ്റ് നഴ്സറി സ്ഥാപിക്കുന്നതിനു 1 ഹെക്റ്ററിന് 10 ലക്ഷം രൂപ, കൂൺകൃഷി യൂണിറ്റ് സ്ഥാപിക്കുന്നതിനു 1 ലക്ഷം, പാക്‌ഹൗസ്, കോൾഡ് സ്റ്റോറേജ് ഇവ സ്ഥാപിക്കുന്നതിനു 12.50 ലക്ഷം, പ്രീകൂളിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 1.75 ലക്ഷം, മിനിമൽ പ്രോസസ്സിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 12.25 ലക്ഷം, സോളാർ ക്രോപ് ഡ്രയർ -70 kg വരെയുള്ളതിന് 1 ലക്ഷം, 100kg വരെയുള്ളതിന് 1.40 ലക്ഷം
എന്നിങ്ങനെ ആവശ്യകത അനുസരിച്ചു പ്രൊജക്റ്റ് സമർപ്പിച്ചാൽ അതിനുള്ള സഹായവും കർഷകർക്കായി വാങ്ങി നൽകുവാൻ കഴിയുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
എല്ലാ പദ്ധതികൾക്കും SHM പദ്ധതിയുടെ മാർഗ്ഗ രേഖ പ്രകാരമുള്ള നിബന്ധനകൾ ബാധകമായിരിക്കും.
ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദർശന തോട്ടങ്ങൾ നിർമ്മിക്കുന്നതിനു ഏക്കറിനു 6000/- രൂപ, 20 പേരടങ്ങിയ ഗ്രൂപ്പുകൾക്ക് പരിശീലന പരിപാടി, ഉത്പാദനോപാദികൾ വിതരണം എന്നിവയ്ക്ക് യഥാക്രമത്തിൽ 10000,25000 രൂപ എന്നിങ്ങനെ സഹായം അടങ്ങിയ പദ്ധതികൾ കൂടി ലഭിച്ചിട്ടുണ്ട്.
അപേക്ഷകൾ ജൂലൈ 21 നകം കൃഷി ഭവനിൽ ലഭിക്കണം. തന്നാണ്ട് കരം ഒടുക്കിയ രസീത്, പാട്ട കരാർ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, സ്ഥലം കുടുംബംഗങ്ങളുടെ പേരിൽ ആണെങ്കിൽ റേഷൻ കാർഡ് എന്നിവയുടെയെല്ലാം പകർപ്പ് കൂടി ഹാജരാക്കണം.





