Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാറും ലോറിയും...

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം:  മൂന്നു പേർക്ക് പരിക്ക്

കോട്ടയം: എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. കാർ യാത്രക്കാരും ലോറി ഡ്രൈവറും അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കാർ യാത്രക്കാരായ മാന്നാർ സ്വദേശികളായ നിഹാൽ (26) ഒപ്പമുണ്ടായിരുന്ന മഞ്ജു, ലോറി ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 7.45 മണിയോടെ ചിങ്ങവനം ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും കായംകുളത്തേയ്ക്ക് വാഴക്കുലയുമായി പോകുകയായിരുന്നു ലോറി. ഈ സമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ കാണാനായി കാറിൽ പോയ മാന്നാർ സ്വദേശികളുടെ കാർ എതിർ ദിശയിൽ നിന്നും കായംകുളത്തേയ്ക്ക് വാഴക്കുലയുമായി എത്തിയ ലോറിയിൽ ഇടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ലോറി റോഡിൽ മറിഞ്ഞു. പിന്നീട്   ലോറിയിൽ നിന്നും, കാറിൽ നിന്നും ഡ്രൈവർമാരെ അഗ്നിരക്ഷാ സേനാ സംഘവും കോട്ടയം ചിങ്ങവനം പൊലീസ് സംഘവും ചേർന്നാണ് പുറത്തെടുത്തത്.  അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗത തടസം നേരിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യയുടെ വിവാഹേതര ബന്ധം : ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച്‌ കുടുംബക്കോടതി

പത്തനംതിട്ട : ഭാര്യയുടെ വിവാഹേതര ബന്ധത്തില്‍ ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് പത്തനംതിട്ട കുടുംബക്കോടതി. വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടരുകയും തന്റെ വ്യക്തി ജീവിതം തകര്‍ക്കുകയും...

അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

തിരുവല്ല : വൈസ് മെൻ കവിയൂർ മുണ്ടി യപ്പള്ളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. മുൻ ആർ ഡി ഒ പി ഡി ജോർജ് ഉദ്ഘാടനം ചെയ്തു. തിരുവല്ലയുടെ അഭിമാനമായ...
- Advertisment -

Most Popular

- Advertisement -