ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴയുടെ നഗര ഹൃദയത്തിൽ അരങ്ങേറിയ സാംസ്കാരിക ഘോഷയാത്ര ആവേശകരമായ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
ആലപ്പുഴ നഗരസഭ അങ്കണം മുതൽ മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ട് വരെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ആലപ്പുഴ ജില്ലാ ഭരണകേന്ദ്രത്തിൻ്റെയും ആലപ്പു
ഓണത്തിന്റെ തനിമയും കേരളീയ കലാരൂപങ്ങളുടെ വൈവിധ്യവും നെഹ്റു ട്രോഫിയുടെ ആവേശവും ഒരുമിക്കുന്നതായിരുന്നു ഘോഷയാത്ര.തെയ്യം, പുലിക്കളി, കാവടിയാട്ടം, ഗരുഡൻ പൈറ്റ്, വഞ്ചിപ്പാട്ട് തുടങ്ങിയ പരമ്പരാഗത കേരളീയ കലാരൂപങ്ങളും ശിങ്കാരിമേളത്തിൻ്
തുടർന്ന് മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ സാംസ്‌കാരിക ഘോഷയാത്രയുടെ സമാപന സമ്മേളനം നടന്നു. ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി നാടിന്റെ ഒരുമയും സ്നേഹവും വിളിച്ചോതുന്ന ജനകീയോത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ പറഞ്ഞു.
നെഹ്‌റുട്രോഫി വള്ളം കളി സാംസ്‌കാരിക ഘോഷയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലോത്സവം എന്നതിലുപരി, വള്ളംകളിയെ സ്നേഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും കോർത്തിണക്കുന്ന സാംസ്കാരിക കൂട്ടായ്മയായി ഇത് മാറിയതായി അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷയായി.





