തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ.നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ ഇന്ന് പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബീന, മകൻ കിരൺ, കിരണിന്റെ പെൺസുഹൃത്ത് സന്ധ്യ, സുഹൃത്ത് അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്.125 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടി.
പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിക്കാൻ കിരണിന്റെ എട്ടു വയസ്സുള്ള മകളെയും ലഹരിക്കടത്തിനായി ഇവർ ഉപയോഗിച്ചുവെന്നും വിവരമുണ്ട്.തിരുവനന്തപുരം ഇഞ്ചയ്‌ക്കലിൽ ടെക്സ്റ്റൈൽ ഷോപ്പ് നടത്തുന്ന ഇവർ തുണി കൊണ്ടുവരാനെന്ന പേരിൽ ബെംഗളൂരുവിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് സിന്തറ്റിക് ലഹരി കടത്തിയിരുന്നത്.





