Friday, August 21, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മൃഗശാലയിൽ...

തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് സീബ്രകളെത്തി

തിരുവനന്തപുരം : ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് സീബ്രകളെത്തി.ഗുജറാത്തിലുള്ള റിലയൻസ് ഫൗണ്ടേഷന്റെ വൻ താരയിൽ നിന്നും ഇന്ന് രാവിലെ 5.15 ഓടെയാണ് സീബ്രകൾ എത്തിയത്. മൂന്നു വയസ്സ് പ്രായമുള്ള രണ്ട് പെൺ സീബ്രകളും ഒരു ആൺ സീബ്രയുമാണ് എത്തിയത്.പ്രത്യേകം തയാറാക്കിയിട്ടുള്ള അനിമൽ ആംബുലൻസിൽ റോഡുമാർഗമാണ് ഇവയെ എത്തിച്ചത്.

2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് എത്തിച്ച സീത എന്ന സീബ്ര 2017-ൽ പ്രായാധിക്യംമൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളില്ലാതായത്.സീബ്രകൾക്ക് പകരമായി ഒരു ആൺ സിംഹവാലൻ കുരങ്ങനെയും രാജവെമ്പാലയെയും വൻതാരയിലേക്ക് നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ജില്ല കോടതി പാലം പുനർ നിർമാണം: 22 മുതൽ ഗതാഗതം നിരോധിക്കും

ആലപ്പുഴ: ജില്ലാ കോടതി പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് പാലത്തിലൂടെയുള്ള ഗതാഗതം ജൂലായ് 22 മുതൽ നിരോധിക്കുമെന്ന് കെ ആർ എഫ് ബി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ട്രയൽ റൺ...

അനുമോദിച്ചു

തിരുവല്ല : സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറായി പത്തനംതിട്ട ജില്ലയിൽ നിന്നും അവാർഡ് നേടിയ  കാവുംഭാഗം വില്ലേജ് ഓഫീസർ  മായ. ടി.ജിയെ അനുമോദിച്ചു. കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന,...
- Advertisment -

Most Popular

- Advertisement -