നെയ്പിഡോ: മ്യൻമറിലെ ബുദ്ധവിഹാരത്തിന് നേർക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിൽ സ്വെൽ ലേ ഓ ഗ്രാമത്തിലെ ബുദ്ധവിഹാരത്തിന് നേർക്കാണ് ആക്രമണമുണ്ടായത്.
ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പിലേക്ക് 15 മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ബോംബുകളാണ് വിമാനം വർഷിച്ചത് .ജനാധിപത്യവാദികൾക്കും സായുധ ഗോത്ര സംഘങ്ങൾക്കും നേരെ മ്യാൻമർ സൈന്യം നടത്തിവരുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണ് വ്യോമാക്രമണം.





