Thursday, August 27, 2026
No menu items!

subscribe-youtube-channel

Homeബിലീവേഴ്സ് ആശുപത്രി...

ബിലീവേഴ്സ് ആശുപത്രി ജെറിയാട്രിക്സ് വിഭാഗത്തിൽ ഓണ സംഗമം

തിരുവല്ല : വാർദ്ധക്യത്തിന്റെ നാളുകളിൽ കരുതലിന്റെയും ആശ്വാസത്തിന്റെയും തണലുതേടുന്ന മുതിർന്ന പൗരന്മാർക്കായി ജെറിയാട്രിക്സ് വിഭാഗത്തിൽ ഓണ സംഗമവും ഓണവിരുന്നും ഒരുക്കി. ആശുപത്രി ഇടനാഴികളിൽ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും സുന്ദരനിമിഷങ്ങൾ സൃഷ്ടിച്ച ഓണാഘോഷത്തിൽ, 35 ഓളം വരുന്ന മുതിർന്ന പൗരന്മാർക്കൊപ്പം ബിലീവേഴ്സ് ആശുപത്രി അധികൃതരും  ജെറിയാട്രിക്സ് വിഭാഗം ഡോക്‌ടർമാരും ജീവനക്കാരും പങ്കെടുത്തു.

ഡയറക്ടറും സി ഇ ഒ യുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര, അസോസിയേറ്റ് ഡയറക്ടർ  സണ്ണി കുരുവിള, മെഡിക്കൽ സൂപ്രണ്ട് ഡോ. ഏബൽ കെ. സാമുവൽ, ക്രിട്ടിക്കൽ കെയർ മേധാവി ഡോ. ഫിലിപ്പ് മാത്യു എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെ ചടങ്ങിന് തുടക്കമായി. സന്തോഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം, മുതിർന്നവരുടെ ശാരീരിക-മാനസിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പ്രയോജനപ്രദമായ ആശയവിനിമയങ്ങളും ഓണസംഗമത്തിൽ പ്രാധാന്യം നൽകി.

വാർദ്ധക്യകാലത്ത് മനസ്സിന്റെ ഉന്മേഷവും ഓർമ്മശക്തിയും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, മറവിരോഗത്തെ ചെറുത്തുതോൽപ്പിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ജെറിയാട്രിക്സ് കൺസൾട്ടന്റ് ഡോ. അലീഷ എസ്. തോമസ് സംസാരിച്ചു. ഓണസംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ കലാ കായിക വിനോദ പരിപാടികളിൽ രോഗികളും അവരുടെ കുടുംബാംഗങ്ങളും കെയർ ടേക്കർമാരും സജീവമായി പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീപക്കിന്റെ മരണം : ഷിംജിതക്ക് ജാമ്യമില്ല, റിമാന്‍ഡിൽ തുടരും

കോഴിക്കോട് : ബസിൽ ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ഷിംജിത മുസ്തഫ(35)യുടെ ജാമ്യാപേക്ഷ കോടതി തളളി. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ്...

ബൈക്കും പാൽവണ്ടിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം: എംസി റോഡിൽ പള്ളം മാവിളങ്ങിൽ ബൈക്കും പാൽവണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശിയായ മഹേന്ദ്രൻ (മനു 20) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന സനീശനെ (20) പരിക്കുകളോടെ...
- Advertisment -

Most Popular

- Advertisement -