Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരില്‍ നാട്ടിലിറങ്ങിയ...

കണ്ണൂരില്‍ നാട്ടിലിറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ തുടരുന്നു

കണ്ണൂര്‍:കണ്ണൂര്‍ അടയ്ക്കാത്തോട് നാട്ടിൽ ഇറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ തുടരുന്നു.കൃഷിയിടത്തിൽ വനംവകുപ്പ് ഇന്നലെ രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ കടുവ സന്ധ്യയോടെ അപ്രത്യക്ഷമായി. കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ആയിരുന്നു തീരുമാനം.കാസർകോട് നിന്ന് വെടിവയ്ക്കാൻ ആളെത്തിയെങ്കിലും സന്ധ്യയായതോടെ കടുവ രക്ഷപെട്ടു .ഇതോടെ രോഷാകുലരായ നാട്ടുകാര്‍ ഡിഎഫ് ഒ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചു .

ശനിയാഴ്ചയാണ് ജനവാസമേഖലയിൽ കടുവയെ കാണുന്നത് . കടുവയെ പിടികൂടാൻ ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു. പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ഇന്നും നിരോധനാജ്ഞ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജയിൽ ഭക്ഷണത്തിൽ നിന്ന് മട്ടനും മീനും ഒഴിവാക്കാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ തടവുകാരുടെ മെനുവിലുള്ള മട്ടനും മീന്‍കറിയും ഒഴിവാക്കാന്‍ ജയിൽ വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നൽകി. ഉയര്‍ന്ന സാമ്പത്തികച്ചെലവ്, സംഭരണത്തിലെ ബുദ്ധിമുട്ടുകള്‍, ആരോഗ്യപരമായ കാരണങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് ഈ സുപ്രധാന തീരുമാനം. മട്ടനും മീനും...

ട്വന്റി20 കിരീടവുമായി ടീം ഇന്ത്യ ജന്മനാട്ടിൽ : ആവേശോജ്വല സ്വീകരണം

ന്യൂഡൽഹി : ട്വന്റി20 ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീം ജന്മനാട്ടിൽ എത്തി .ടീമിനെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടിയത്. എയർ ഇന്ത്യ ചാമ്പ്യൻ 24 വേൾഡ്...
- Advertisment -

Most Popular

- Advertisement -