Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsChennaiകമൽഹാസൻ ചിത്രം...

കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 3’  റിലീസിനായി തയ്യാറെടുക്കുന്നു

ചെന്നൈ: കമൽഹാസൻ–ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഇന്ത്യൻ 3’ തിയേറ്റർ റിലീസിനായി തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് പുതിയ പോസ്റ്റർ പുറത്തുവിട്ടതോടെയാണ് ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന സിനിമ വീണ്ടും ശ്രദ്ധാകേന്ദ്രമായത്.

‘ഇന്ത്യൻ 3 വാർ മോഡ്’ എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. ചിത്രത്തിൽ നാൽപ്പതുകാരനായ കഥാപാത്രമായാണ് കമൽഹാസൻ എത്തുന്നതെന്നതാണ് പ്രധാന ആകർഷണം. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ സിനിമയിലൂടെ ശ്രദ്ധേയനായ സേനാപതി എന്ന കഥാപാത്രത്തിന്റെ പഴയകാല ജീവിതത്തിലേക്കാണ് മൂന്നാം ഭാഗം പ്രേക്ഷകരെ കൊണ്ടുപോകുന്നത്.

സംവിധായകൻ ശങ്കറിന്റെ സംവിധാനത്തിൽ വൻ പ്രതീക്ഷകളോടെ എത്തിയ ‘ഇന്ത്യൻ 2’ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ചിത്രത്തിന്റെ കഥയിലും കമൽഹാസന്റെ മേക്കപ്പിലും വിമർശനങ്ങൾ ഉയർന്നിരുന്നു. രണ്ടാം ഭാഗത്തിനു പിന്നാലെ മൂന്നാം ഭാഗം ഉപേക്ഷിച്ചെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിച്ചു. എന്നാൽ ചിത്രം വീണ്ടും സജീവമായതോടെ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.

‘ഇന്ത്യൻ 2’ നേരിട്ട തിരിച്ചടികൾ മറികടന്ന് മൂന്നാം ഭാഗത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താനാകുമോ എന്നതാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. മൂന്നാം ഭാഗം നേരിട്ട് ഒ.ടി.ടി.യിൽ റിലീസ് ചെയ്യാനുള്ള സാധ്യതകൾ ചർച്ചയായിരുന്നെങ്കിലും, ഇപ്പോൾ തിയേറ്റർ റിലീസിനാണ് നീക്കം. എന്നാൽ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ 20 വരെ ക്ഷേത്രം നാടക ശാലയിലെ നവരാത്രി മണ്ഡപത്തിൽ  നടക്കും. സംഗീത അർച്ചനയും നൃത്ത പരിപാടികളും അവതരിപ്പിക്കും. ക്ഷേത്ര...

മകരവിളക്ക്: ദർശന പുണ്യം നേടി ലക്ഷങ്ങൾ മലയിറങ്ങി

ശബരിമല:  ദർശന പുണ്യം നേടി ഭക്തജനലക്ഷങ്ങൾ സുരക്ഷിതമായി മലയിറങ്ങി. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും ആരോഗ്യം, വൈദ്യുതി, ഗതാഗതം, വനം, റവന്യൂ, ഫയ൪ ഫോഴ്സ്, ജലവിഭവം...
- Advertisment -

Most Popular

- Advertisement -