പത്തനംതിട്ട: തിരുവല്ലയിൽ ഡ്യൂട്ടിക്കിടെ എഎസ്ഐ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ജില്ലാ പൊലിസ് കാര്യാലയത്തിലെ എ.ജി. സുനിൽകുമാർ(50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. തിരുവല്ല പൊലിസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുമ്പോഴായിരുന്നു സംഭവം.
ഉടൻ തന്നെ സുനിൽകുമാറിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





