Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsചക്രവാതച്ചുഴി :...

ചക്രവാതച്ചുഴി : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും അധികൃതർ നിർദേശിച്ചു.

അതേസമയം തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 1.5 മുതല്‍ 4.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കന്‍ തമിഴ്‌നാട് തീരത്തിന് മുകളില്‍ മറ്റൊരു ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്.ഐ.ആർ : ഹിയറിങ്ങിന് ഹാജരായില്ലെങ്കിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും

തിരുവനന്തപുരം : വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണ നടപടികളുടെ ഭാഗമായി (SIR) കരട് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഹിയറിങ്ങിൽ പങ്കെടുക്കാൻ ഒരവസരം മാത്രമേ ലഭിക്കൂ. നോട്ടിസിൽ വ്യക്തമാക്കിയിരിക്കുന്ന നിശ്ചിത സമയത്ത് ഹിയറിങ്ങിന് ഹാജരായില്ലെങ്കിൽ  അന്തിമ വോട്ടർപട്ടികയിൽ നിന്ന്...

മുഖാമുഖം പരിപാടിയുമായി തോമസ് ഐസക്

തിരുവല്ല: മുഖാമുഖം പരിപാടികളിൽ വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ഡോ: ടി എം തോമസ് ഐസക്. എൽ ഡി എഫ് പ്രചരണ പരിപാടികളുടെ ഭാഗമായി തിരുവല്ല മണ്ഡലത്തിൽ മുപ്പതോളം കേന്ദ്രങ്ങളിലാണ് മുഖാമുഖം പരിപാടി...
- Advertisment -

Most Popular

- Advertisement -