Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂർ ക്ഷേത്രത്തിൽ ...

ഗുരുവായൂർ ക്ഷേത്രത്തിൽ  നവംബർ 1 മുതൽ ദർശനത്തിന് വെർച്വൽ ക്യൂ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി നവംബർ 1 മുതൽ എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ ഏർപ്പെടുത്താൻ ദേവസ്വം  തീരുമാനം. നിലവിൽ ചൊവ്വ, വ്യാഴം, ശനി എന്നീ മൂന്ന് ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഇത് വരും മാസം മുതൽ എല്ലാ ദിവസങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.

വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനായി ഓരോ ബുക്കിങ്ങിനും 25 രൂപ ഫീസ് ഈടാക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന പലരും ദർശനത്തിന് എത്താതിരിക്കുകയും ഇത് മറ്റ് ഭക്തരുടെ അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അനാവശ്യ ബുക്കിങ് തടയാനായി 25 രൂപ ഫീസ് നിശ്ചയിച്ചതെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും വ്യക്തമാക്കി.

ഒരു ബുക്കിങ്ങിൽ 1 മുതൽ 6 അംഗങ്ങൾ വരെയുള്ള ഭക്തർക്ക് ഒന്നിച്ച് ബുക്ക് ചെയ്യാൻ സാധിക്കും. ഓരോ മാസവും 25-ാം തീയതി മുതൽ അടുത്ത മാസത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിക്കും. പൊതു അവധി ദിനങ്ങൾ ഉൾപ്പെടെയുള്ള സാധാരണ ദിവസങ്ങളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ 6 സ്ലോട്ടുകളായും വൈകീട്ട് 2 സ്ലോട്ടുകളായും ആകെ 8 സ്ലോട്ടുകളിലായി 2400 പേർക്ക് ദർശനം അനുവദിക്കും. ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയുള്ള ദിവസങ്ങളിൽ വൈകുന്നേരം മാത്രമേ വെർച്വൽ ക്യൂ ദർശനം ഉണ്ടായിരിക്കുകയുള്ളൂ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രൈസ്തവർ ഇന്ന്  ഈസ്റ്റർ ആഘോഷിക്കുന്നു

പത്തനംതിട്ട: പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ സമൂഹം ഇന്ന്  ഈസ്റ്റർ ആഘോഷിക്കുന്നു. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ക്രിസ്തുമത വിശ്വാസികൾ  ഈ‍ ദിവസം...

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചു.  കാരണം വ്യക്തമാക്കാതെയാണ് രാജി പ്രഖ്യാപനം. പദവിയില്‍ മൂന്നര വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് രാജി. പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതമായാണ്...
- Advertisment -

Most Popular

- Advertisement -